രാജസ്ഥാൻ റോയല്‍സിനെതിരെ എട്ട് വിക്കറ്റിന്‍റെ വമ്പൻ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാൻ ഉയർത്തിയ 140 റൺസിന്‍റെ വിജയലക്ഷ്യം കൊല്‍ക്കത്ത ആറ് ഓവർ ശേഷിക്കെ മറികടന്നു. ജയത്തോടെ കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് ഒന്നാമതെത്തി.
-
The @KKRiders are placed atop the Points Table after Match 21 of #VIVOIPL pic.twitter.com/0hyI8PGOFZ
— IndianPremierLeague (@IPL) April 7, 2019 " class="align-text-top noRightClick twitterSection" data="
">The @KKRiders are placed atop the Points Table after Match 21 of #VIVOIPL pic.twitter.com/0hyI8PGOFZ
— IndianPremierLeague (@IPL) April 7, 2019The @KKRiders are placed atop the Points Table after Match 21 of #VIVOIPL pic.twitter.com/0hyI8PGOFZ
— IndianPremierLeague (@IPL) April 7, 2019
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് നായകൻ അജിങ്ക്യ രഹാനെയെ തുടക്കത്തിലെ നഷ്ടമായി. സ്റ്റീവ് സ്മിത്തിന്‍റെയും (73), ജോസ് ബട്ലറിന്‍റെയും (37) ഇന്നിംഗ്സാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഓപ്പണർമാരായ ക്രിസ് ലിൻ (50), സുനില്‍ നരെയ്ൻ (47) എന്നിവർ തകർത്തടിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. ലിൻ 32 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും മൂന്ന് സിക്സുമടക്കമാണ് അർധ സെഞ്ച്വറി നേടിയത്. നരെയ്ൻ 25 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും മൂന്ന് സിക്സും നേടി. റോബിൻ ഉത്തപ്പയും (26), ശുഭ്മാൻ ഗില്ലും (6) പുറത്താകാതെ നിന്നു. ശ്രേയസ് ഗോപാലാണ് കൊല്‍ക്കത്തയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. മലയാളി താരം എസ് മിഥുൻ രണ്ട് ഓവറില്‍ 27 റൺസ് വഴങ്ങി.
ജയത്തോടെ കൊല്‍ക്കത്ത അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാൻ റോയല്‍സ് രണ്ട് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്. കൊല്‍ക്കത്തയുടെയും രാജസ്ഥാന്‍റെയും അടുത്ത മത്സരം ചെന്നൈ സൂപ്പർ കിംഗ്സുമായാണ്.