ബെംഗളൂരു: തുടർ തോല്‍വികൾക്കിടയിലും അവസാനം വരെ പിന്തുണച്ച ആരാധകർക്ക് നന്ദി അറിയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഹൈദരാബാദിനെതിരായ മത്സരത്തിന് മുമ്പ് ആരാധകർക്കായി തയാറാക്കിയ വീഡിയോയിലാണ് നായകൻ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും നന്ദി അറിയിച്ചത്.
-
The last game of the season is here and @imVkohli and @ABdeVilliers17 want you guys to know what’s on their minds. #PlayBold pic.twitter.com/GddTgzy2Zp
— Royal Challengers (@RCBTweets) May 4, 2019 " class="align-text-top noRightClick twitterSection" data="
">The last game of the season is here and @imVkohli and @ABdeVilliers17 want you guys to know what’s on their minds. #PlayBold pic.twitter.com/GddTgzy2Zp
— Royal Challengers (@RCBTweets) May 4, 2019The last game of the season is here and @imVkohli and @ABdeVilliers17 want you guys to know what’s on their minds. #PlayBold pic.twitter.com/GddTgzy2Zp
— Royal Challengers (@RCBTweets) May 4, 2019
എട്ട് തോല്‍വിയും അഞ്ച് ജയവുമായാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ പന്ത്രണ്ടാം സീസൺ അവസാനിപ്പിച്ചത്. സീസണിലുടനീളം പിന്തുണച്ച ആരാധകർക്ക് നന്ദി അറിയിക്കുന്നു. ഈ സീസണിലെ ഉയർച്ച താഴ്ചകൾക്ക് ക്ഷമ ചോദിക്കുന്നുവെന്നും അവസാന മത്സരം ജയത്തോടെ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്നും പ്രിയതാരങ്ങൾ പറഞ്ഞു. സൺറൈസേഴ്സിനെതിരായ അവസാന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ ജയിച്ചത്.
ആരാധകർക്ക് നിരാശ നല്‍കുന്ന പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ സീസണില്‍ കാഴ്ചവച്ചത്. പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായിട്ടും ബാംഗ്ലൂരിന്‍റെ എല്ലാ മത്സരവും ആരാധകരെ കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തിലാണ് നടന്നത്.