ETV Bharat / sports

പരിചയ സമ്പത്തും യുവത്വത്തിന്‍റെ പ്രസരിപ്പുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ - ഐപിഎല്‍ 2019

ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വിരാട് കോഹ്ലി, ഡിവില്ലിയേഴ്സ്, ഹെറ്റ്മെയർ സഖ്യത്തിന്‍റെ ബാറ്റിംഗ് വെടിക്കെട്ടില്‍ പ്രതീക്ഷയർപ്പിച്ച് ആരാധകർ.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ
author img

By

Published : Mar 23, 2019, 10:53 PM IST

ഐപിഎല്ലിലെ ഏറ്റവും കരുത്തരായ താരങ്ങളുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ഒരു ടീമുമായാണ് ഐപിഎല്‍ 2019ന് തയ്യാറെടുക്കുന്നത്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യ മത്സരത്തിനായി ഇന്നിറങ്ങുമ്പോൾ കന്നി ഐപിഎല്‍ കിരീടനേട്ടത്തോടെ ഈ സീസൺ അവസാനിപ്പിക്കാനാകും ബാംഗ്ലൂർ ശ്രമിക്കുക.

ക്രിസ് ഗെയ്ല്‍, എ.ബി.ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി ഉൾപ്പെടയുള്ള വമ്പൻ താരനിര ഉണ്ടായിരുന്നിട്ടും ഐപിഎല്‍ കിരീടം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ബാംഗ്ലൂരിന് കഴിഞ്ഞില്ല. മികച്ച സ്ക്വാഡ് ഉണ്ടായിരുന്നുവെങ്കിലും മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്തുന്നതില്‍ റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെട്ടു. 2018ല്‍ 14 മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്‍റുകളോടെ ആറാം സ്ഥാനത്താണ് അവർ സീസൺ അവസാനിപ്പിച്ചത്. ബാറ്റിംഗില്‍ നായകൻ വിരാട് കോഹ്ലിക്കും ഡിവില്ലിയേഴ്സിനും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്.

2019 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരുപാട് മാറ്റങ്ങളുമായാണ് എത്തുന്നത്. താരലേലത്തില്‍ ഒമ്പത് താരങ്ങളെയാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. 4.2 കോടി രൂപയ്ക്ക് വെസ്റ്റ് ഇൻഡീസ് യുവതാരം ഷിംറോൺ ഹെറ്റ്മയറിനെ സ്വന്തമാക്കിയതാണ് ഇതില്‍ ശ്രദ്ധേയം. കൂറ്റനടികൾ കൊണ്ട് ശ്രദ്ധേയരായ ശിവം ദൂബെയും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെയ്ൻറിച്ച് ക്ലാസനും കൂടിയെത്തുന്നത് ബാംഗ്ലൂരിന്‍റെ ബാറ്റിംഗിന് കരുത്തേറും.

യുവ വിൻഡീസ് താരം ഹെറ്റ്മയറിന്‍റെ സാന്നിധ്യം മധ്യനിരയില്‍ ഏറെ ഗുണം ചെയ്യും. നാലിനും ഏഴിനുമിടയില്‍ ഏത് സ്ഥാനത്തും ഹെറ്റ്മയറിനെ ബാംഗ്ലൂരിന് പരീക്ഷിക്കാം. മൻദീപ് സിംഗിനെ പഞ്ചാബിന് വിട്ടുനല്‍കി പകരം ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ സ്ക്വഡില്‍ ഉൾപ്പെടുത്തിയത് ബാംഗ്ലൂരിന്‍റെ മറ്റൊരു ബുദ്ധിപൂർവമായ നീക്കമാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മിന്നിയ താരമാണ് സ്റ്റോയിനിസ്. മോയിൻ അലി, ഗ്രാൻഡ്ഹോം, വാഷിംഗ്ടൺ സുന്ദർ, ശിവം ദൂബെ എന്നീ ഓൾറൗണ്ടർമാരെയും ബാംഗ്ലൂരിന് മികച്ച രീതിയില്‍ ഉപയോഗിക്കാം. പാർഥിവ് പട്ടേലാണ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പർ. ക്ലാസനെ ബാക്കപ്പ് വിക്കറ്റ്കീപ്പറായി ഉപയോഗിക്കാം. കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടീക്കലിനെയും ബാംഗ്ലൂർ സ്വന്തമാക്കിയിട്ടുണ്ട്. വെറും 18 വയസ്സ് മാത്രമാണ് താരത്തിന്‍റെ പ്രായം.

ബൗളിംഗില്‍ ഉമേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള പേസ് നിരയില്‍ ന്യൂസിലൻഡ് താരം ടിം സൗത്തി, ഓസ്ട്രേലിയയുടെ നാഥൻ കോൾട്ടർനൈല്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവരാണുള്ളത്. യൂസ്വേന്ദ്ര ചാഹല്‍ നയിക്കുന്ന സ്പിൻ നിരയില്‍ വാഷിംഗ്ടൺ സുന്ദർ, പവൻ നെഗി, മോയിൻ അലി തുടങ്ങിയവരാണ് പ്രധാന സ്പിന്നേഴ്സ്.

ബാറ്റിംഗില്‍ കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും അമിതമായി ആശ്രയിക്കുന്നതാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഏറ്റവും വലിയ പോരായ്മ. പരിചയസമ്പത്തുള്ള മികച്ച ഓപ്പണർമാരില്ലാത്തതും ബാംഗ്ലൂരിന് തിരിച്ചടിയാണ്. പാർഥിവിനോടൊപ്പം മോയിൻ അലിയേയോ സ്റ്റോയിനിസിനെയോ ഓപ്പണർമാരായി പരീക്ഷിക്കാം. എന്നാല്‍ ഇരുവരും സീസണില്‍ മുഴുവനായി ലഭ്യമല്ലയെന്നത് മറ്റൊരു പ്രശ്നമാണ്. അങ്ങനെ വരുമ്പോൾ നായകൻ കോഹ്ലി തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടി വരും.

ഡെത്ത് ഓവറില്‍ മികച്ച രീതിയില്‍ പന്തെറിയാൻ സാധിക്കാത്തത് ഈ സീസണില്‍ ബാംഗ്ലൂർ എങ്ങനെ മറികടക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. സ്റ്റോയിനിസ്, കോൾട്ടർ നൈല്‍, സിറാജ് എന്നിവരെ ഡെത്ത് ഓവറില്‍ ബാംഗ്ലൂരിന് പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ലോകകപ്പ് സ്ക്വാഡിലേക്ക് തെരഞ്ഞെടുത്താല്‍ സീസണിലെ നിർണായകമായ അവസാന മത്സരങ്ങളില്‍ സ്റ്റോയിനിസ്, കോൾട്ടർ നൈലുമുണ്ടാവില്ല.

Intro:Body:

പരിചയ സമ്പത്തും യുവത്വത്തിന്‍റെ പ്രസരിപ്പുമായി റോയല്‍ ചലഞ്ചേഴ്സ്

ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വിരാട് കോഹ്ലി, ഡിവില്ലിയേഴ്സ്, ഹെറ്റ്മെയർ സഖ്യത്തിന്‍റെ ബാറ്റിംഗ് വെടിക്കെട്ടില്‍ പ്രതീക്ഷയർപ്പിച്ച് ആരാധകർ.  

ഐപിഎല്ലിലെ ഏറ്റവും കരുത്തരായ താരങ്ങളുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ഒരു ടീമുമായാണ് ഐപിഎല്‍ 2019ന് തയ്യാറെടുക്കുന്നത്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആദ്യ മത്സരത്തിനായി ഇന്നിറങ്ങുമ്പോൾ കന്നി ഐപിഎല്‍ കിരീടനേട്ടത്തോടെ ഈ സീസൺ അവസാനിപ്പിക്കാനാകും ബാംഗ്ലൂർ ശ്രമിക്കുക. 

ക്രിസ് ഗെയ്ല്‍, എ.ബി.ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി ഉൾപ്പെടയുള്ള വമ്പൻ താരനിര ഉണ്ടായിരുന്നിട്ടും ഐപിഎല്‍ കിരീടം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ബാംഗ്ലൂരിന് കഴിഞ്ഞില്ല. മികച്ച സ്ക്വാഡ് ഉണ്ടായിരുന്നുവെങ്കിലും മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്തുന്നതില്‍ റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെട്ടു. 2018ല്‍ 14 മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്‍റുകളോടെ ആറാം സ്ഥാനത്താണ് അവർ സീസൺ അവസാനിപ്പിച്ചത്. ബാറ്റിംഗില്‍ നായകൻ വിരാട് കോഹ്ലിക്കും ഡിവില്ലിയേഴ്സിനും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. 

2019 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരുപാട് മാറ്റങ്ങളുമായാണ് എത്തുന്നത്. താരലേലത്തില്‍ ഒമ്പത് താരങ്ങളെയാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. 4.2 കോടി രൂപയ്ക്ക് വെസ്റ്റ് ഇൻഡീസ് യുവതാരം ഷിംറോൺ ഹെറ്റ്മെയറിനെ സ്വന്തമാക്കിയതാണ് ഇതില്‍ ശ്രദ്ധേയം. കൂറ്റനടികൾ കൊണ്ട് ശ്രദ്ധേയരായ ശിവം ദൂബെയും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെയ്ൻറിച്ച് ക്ലാസനും കൂടിയെത്തുന്നത് ബാംഗ്ലൂരിന്‍റെ ബാറ്റിംഗിന് കരുത്തേറും. 

യുവ വിൻഡീസ് താരം ഹെറ്റ്മെയറിന്‍റെ സാനിധ്യം മധ്യനിരയില്‍ ഏറെ ഗുണം ചെയ്യും. നാലിനും ഏഴിനുമിടയില്‍ ഏത് സ്ഥാനത്തും ഹെറ്റ്മെയറിനെ ബാംഗ്ലൂരിന് പരീക്ഷിക്കാം. മൻദീപ് സിംഗിനെ പഞ്ചാബിന് വിട്ടുനല്‍കി പകരം ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ സ്ക്വഡില്‍ ഉൾപ്പെടുത്തിയത് ബാംഗ്ലൂരിന്‍റെ മറ്റൊരു ബുദ്ധിപൂർവമായ നീക്കമാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മിന്നിയ താരമാണ് സ്റ്റോയിനിസ്. മോയിൻ അലി, ഗ്രാൻഡ്ഹോം, വാഷിംഗ്ടൺ സുന്ദർ, ശിവം ദൂബെ എന്നീ ഓൾറൗണ്ടർമാരെയും ബാംഗ്ലൂരിന് മികച്ച രീതിയില്‍ ഉപയോഗിക്കാം. പാർഥിവ് പട്ടേലാണ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പർ. ക്ലാസനെ ബാക്കപ്പ് വിക്കറ്റ്കീപ്പറായി ഉപയോഗിക്കാം.  കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടീക്കലിനെയും ബാംഗ്ലൂർ സ്വന്തമാക്കിയിട്ടുണ്ട്. വെറും 18 വയസ്സ് മാത്രമാണ് താരത്തിന്‍റെ പ്രായം. 

ബൗളിംഗില്‍ ഉമേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള പേസ് നിരയില്‍ ന്യൂസിലൻഡ് താരം ടിം സൗത്തി, ഓസ്ട്രേലിയയുടെ നാഥൻ കോൾട്ടർനൈല്‍, മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവരാണുള്ളത്. യൂസ്വേന്ദ്ര ചാഹല്‍ നയിക്കുന്ന സ്പിൻ നിരയില്‍ വാഷിംഗ്ടൺ സുന്ദർ, പവൻ നെഗി, മോയിൻ അലി തുടങ്ങിയവരാണ് പ്രധാന സ്പിന്നേഴ്സ്.   

ബാറ്റിംഗില്‍ കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും അമിതമായി ആശ്രയിക്കുന്നതാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഏറ്റവും വലിയ പോരായ്മ. പരിചയസമ്പത്തുള്ള മികച്ച ഓപ്പണർമാരില്ലാത്തതും ബാംഗ്ലൂരിന് തിരിച്ചടിയാണ്. പാർഥിവിനോടൊപ്പം മോയിൻ അലിയേയോ സ്റ്റോയിനിസിനെയോ ഓപ്പണർമാരായി പരീക്ഷിക്കാം. എന്നാല്‍ ഇരുവരും സീസണില്‍ മുഴുവനായി ലഭ്യമല്ലയെന്നത് മറ്റൊരു പ്രശ്നമാണ്. അങ്ങനെ വരുമ്പോൾ നായകൻ കോഹ്ലി തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടി വരും. 

ഡെത്ത് ഓവറില്‍ മികച്ച രീതിയില്‍ പന്തെറിയാൻ സാധിക്കാത്തത് ഈ സീസണില്‍ ബാംഗ്ലൂർ എങ്ങനെ മറികടക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. സ്റ്റോയിനിസ്, കോൾട്ടർ നൈല്‍, സിറാജ് എന്നിവരെ ഡെത്ത് ഓവറില്‍ ബാംഗ്ലൂരിന് പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ലോകകപ്പ് സ്ക്വാഡിലേക്ക് തെരഞ്ഞെടുത്താല്‍ സീസണിലെ നിർണായകമായ അവസാന മത്സരങ്ങളില്‍ സ്റ്റോയിനിസ്, കോൾട്ടർ നൈലുമുണ്ടാവില്ല. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.