ETV Bharat / sports

സഞ്ജുവിനെ പ്രശംസിച്ച ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല - ധോണി

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസണാണ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടത് എന്നാണ് ഗംഭീർ പറഞ്ഞത്. ഗംഭീറിന് ധോണിയോടുള്ള അസൂയയാണ് ഈ പരാമർശത്തിന് പിന്നിലെന്ന് ആരാധകര്‍.

ഗൗതം ഗംഭീര്‍, സഞ്ജു സാംസണ്‍
author img

By

Published : Mar 30, 2019, 4:47 PM IST

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീറിനെതിരെ ധോണി ആരാധകർ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസണാണ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടതെന്നാണ് ഗംഭീർ പറഞ്ഞത്. ഇതിനെതിരെയാണ് ധോണി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

  • This is Your jealously with Dhoni speaking

    — भाईसाहब (@Bhai_saheb) March 29, 2019 " class="align-text-top noRightClick twitterSection" data=" ">

രണ്ട് കാര്യങ്ങളാണ് ധോണി ആരാധകരെ ചൊടിപ്പിച്ചത്. നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന പദവി സഞ്ജുവിന് നല്‍കിയതും ലോകകപ്പില്‍ ധോണി ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന നാലാം സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കാൻ പറഞ്ഞതും. ഇതില്‍ നിന്ന് ഗംഭീർ ലക്ഷ്യം വച്ചത് ധോണിയെയാണെന്നാണ് ആരാധകർ പറയുന്നത്. സഞ്ജുവിന്‍റെ മികവിലല്ല,മറിച്ച് ഗംഭീറിന് ധോണിയോടുള്ള അസൂയയാണ് ഈ പരാമർശത്തിന് പിന്നില്ലെന്നും ആരാധകർ ആരോപിക്കുന്നു. ധോണിയുടെയും റിഷഭ് പന്തിന്‍റെയും കാര്യം മറന്നുപോയോ എന്ന് ചോദിക്കുന്ന ചിലർ സഞ്ജു ഒരു മത്സരത്തില്‍ മാത്രം തിളങ്ങുന്ന താരമാണെന്നും പറഞ്ഞു.

ഇന്നലെ ഹൈദരാബാദിനെതിരെ 55 പന്തില്‍ നിന്ന് 102 റൺസ് നേടിയ സഞ്ജു ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ വിരേന്ദർ സേവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജുവും ഇടംപിടിച്ചു.

Intro:Body:

സഞ്ജുവിനെ പ്രശംസിച്ച ഗംഭീറിന് ധോണി ആരാധകരുടെ പൊങ്കാല 

ഗംഭീറിന് ധോണിയോടുള്ള അസൂയയാണ് ഈ പരാമർശത്തിന് പിന്നില്ലെന്ന് ആരാധകർ. 

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീറിനെതിരെ ധോണി ആരാധകർ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസണാണ് ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടത് എന്നാണ് ഗംഭീർ പറഞ്ഞത്. ഇതിനെതിരെയാണ് ധോണി ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. 

രണ്ട് കാര്യങ്ങളാണ് ധോണി ആരാധകരെ ചൊടുപ്പിച്ചത്. നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന പദവി സഞ്ജുവിന് നല്‍കിയതും ലോകകപ്പില്‍ ധോണി ബാറ്റ് ചെയ്യാൻ തയ്യാറെടുക്കുന്ന നാലാം സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കാൻ പറഞ്ഞതും. ഇതില്‍ നിന്ന് ഗംഭീർ ലക്ഷ്യം വച്ചത് ധോണിയെയാണെന്നാണ് ആരാധകർ പറയുന്നത്. സഞ്ജുവിന്‍റെ മികവിലല്ല. മറിച്ച് ഗംഭീറിന് ധോണിയോടുള്ള അസൂയയാണ് ഈ പരാമർശത്തിന് പിന്നില്ലെന്നും ആരാധകർ ആരോപിക്കുന്നു. ധോണിയുടെയും റിഷഭ് പന്തിന്‍റെയും കാര്യം മറന്നുപോയോ എന്ന് ചോദിക്കുന്ന ചിലർ സഞ്ജു ഒരു മത്സരത്തില്‍ മാത്രം തിളങ്ങുന്ന താരമാണെന്നും പറഞ്ഞു. 

ഇന്നലെ ഹൈദരാബാദിനെതിരെ 55 പന്തില്‍ നിന്ന് 102 റൺസ് നേടിയ സഞ്ജു ഐപിഎല്‍ കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ വിരേന്ദർ സേവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജുവും ഇടംപിടിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.