ETV Bharat / sports

മയക്കുമരുന്ന് സൂക്ഷിച്ചതിന് കിങ്സ്ഇലവന്‍ പഞ്ചാബ് ഉടമയ്ക്ക് തടവ് ശിക്ഷ

നെസ് വാദിയയുടെ ശിക്ഷ കിങ്സ്ഇലവന്‍ പഞ്ചാബിന്‍റെ നിലനില്‍പ്പിനെ ബാധിച്ചേക്കും.

നെസ് വാദിയ
author img

By

Published : May 1, 2019, 12:08 PM IST

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യവസായിയും ഐപിഎല്‍ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ സഹ ഉടമയുമായ നെസ് വാദിയക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിന് ജപ്പാന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ജപ്പാൻ ദ്വീപായ ഹോക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ചാണ് 25 ഗ്രാം കഞ്ചാവ് ഓയിലുമായി നെസിനെ പിടികൂടിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. സ്വന്തം ആവശ്യത്തിനായാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് വാദിയ കുറ്റസമ്മതം നടത്തിയിരുന്നു.

ഐപിഎല്‍ നിയമപ്രകാരം ടീം ഒഫിഷ്യല്‍സ് ടീമിനെയോ ലീഗിനെയോ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ ആ ടീമിനെ സസ്പെന്‍ഡ് ചെയ്യാനോ ടെര്‍മിനേറ്റ് ചെയ്യാനോ സാധിക്കും. ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും ഇത്തരം കാരണങ്ങളാല്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു. ബിസിസിഐയോ സുപ്രീം കോടതി നിയോഗിച്ച സമിതിയോ ഈ വിഷയത്തില്‍ ഒരു അഭിപ്രായവും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വ്യവസായിയായ നുസ്ലി വാദിയയുടെ മൂത്തമകനാണ് നെസ് വാദിയ. 283 ഗ്രൂപ്പുകളിലായി പടർന്നുകിടക്കുന്ന വാദിയ ഗ്രൂപ്പിന്‍റെ അവകാശി കൂടിയാണ് നെസ്. ജപ്പാൻ കോടതി ശിക്ഷ വിധിച്ചെങ്കിലും നെസ് ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്.

Intro:Body:

മയക്കുമരുന്ന് സൂക്ഷിച്ചതിന് കിംഗ്സ് ഇലവൻ പഞ്ചാബ് ഉടമയ്ക്ക് തടവ് ശിക്ഷ

നെസിന്‍റെ ശിക്ഷ കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ നിലനില്‍പ്പിനെ ബാധിച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യവസായിയും ഐപിഎല്‍ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബ് സഹ ഉടമ നെസ് വാദിയയ്ക്ക് ജപ്പാൻ കോടതി രണ്ട് വർഷം തടവ് വിധിച്ചു. മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനാണ് ശിക്ഷ. നെസിന്‍റെ ശിക്ഷ കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ നിലനില്‍പ്പിനെ ബാധിച്ചേക്കും. 

ജപ്പാൻ ദ്വീപായ ഹോക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ചാണ് 25 കിലോഗ്രാം കഞ്ചാവ് ഓയിലുമായി നെസിനെ പിടികൂടിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. തുടർന്നാണ് നെസിനെതിരെ ജപ്പാനെ കോടതി തടവ് ശിക്ഷ വിധിച്ചത്. ജപ്പാൻ കോടതി ശിക്ഷ വിധിച്ചെങ്കിലും നെസ് ഇന്ത്യയില്‍ തന്നെയാണുള്ളത്. സ്വന്തം ആവശ്യത്തിനായാണ് ഇത് കൈവശം വച്ചത് എന്ന് വാദിയ കുറ്റസമ്മതം നടത്തിയിരുന്നു. 

നെസ് വാദിയക്കെതിരായ നടപടി ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍റെ നിലനില്‍പ്പിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഐപിഎല്‍ നിയമപ്രകാരം ടീം ഒഫിഷ്യല്‍സ് ടീമിനെയോ, ലീഗിനെയോ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തികളില്‍ ഉൾപ്പെടാൻ പാടില്ല. അയാൾ തെറ്റുക്കാരനാണെന്ന് കണ്ടെത്തിയാല്‍ ആ ടീമിനെ സസ്പെൻഡ് ചെയ്യാനോ ടെർമിനേറ്റ് ചെയ്യാനോ സാധിക്കും. ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയല്‍സും ഇതേ അവസ്ഥയിലൂടെ കടന്നുപോകുകയും രണ്ട് വർഷത്തെ വിലക്ക് നേരിടുകയും ചെയ്തിരുന്നു. 

ബിസിസിഐയോ സുപ്രീം കോടതി നിയോഗിച്ച സമിതിയോ ഈ വിഷയത്തില്‍ ഒരു  അഭിപ്രായവും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വ്യവസായ ഭീമനായ നുസ്ലി വാദിയയുടെ മൂത്തമകനാണ് നെസ് വാദിയ. 283 ഗ്രൂപ്പുകളിലായി പടർന്നുകിടക്കുന്ന വാദിയ ഗ്രൂപ്പിന്‍റെ അവകാശി കൂടിയാണ് നെസ്.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.