തകർത്തടിച്ച് ധോണി: ചെന്നൈയ്ക്ക് മികച്ച സ്കോർ - ഐപിഎല്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ മോശം തുടക്കത്തിന് ശേഷം എം.എസ് ധോണിയുടെ അവസാന ഓവറുകളിലെ തകർപ്പൻ ബാറ്റിംഗാണ് സിഎസ്കെയെ മികച്ച സ്കോറിലെത്തിച്ചത്.
ധോണിയുടെ തകർപ്പൻ പ്രകടനത്തിൽ ചെന്നൈക്ക് മികച്ച സ്കോർ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 176 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ മോശം തുടക്കത്തിന് ശേഷം എംഎസ് ധോണിയുടെ അവസാന ഓവറുകളിലെ തകർപ്പൻ ബാറ്റിംഗാണ് സിഎസ്കെയെ മികച്ച സ്കോറിലെത്തിച്ചത്.രണ്ടാം ഓവറിൽ റായുഡുവിനെ പുറത്താക്കി രാജസ്ഥാൻ തുടങ്ങി. വാട്‌സണും കേദാർ ജാദവും നാലും അഞ്ചും ഓവറുകളിൽ പുറത്തായപ്പോൾ ചെന്നൈ പരുങ്ങലിലായി. 27 ന് മൂന്ന് എന്ന നിലയിൽ നിന്നും നായകൻ ധോണിയും സുരേഷ് റെയ്നയും സിഎസ്കെയെ മുന്നോട്ടു കൊണ്ടുപോയി. സ്കോറിംഗ് വേഗം കുറവായിരുന്നെങ്കിലും അധികം നഷ്ടങ്ങളില്ലാതെ ഇരുവരും മുന്നോട്ടു നീങ്ങി. എന്നാൽ 14-ാം ഓവറില്‍ റെയ്‌നയെ (36) ഉനദ്‌കട്ട് പുറത്താക്കി റോയൽസിന് പ്രതീക്ഷ നൽകി. പിന്നീടെത്തിയെ ബ്രാവോ ധോണിക്ക് മികച്ച പിന്തുണ നൽകി. 16 ബൗളിൽ 27 റൺസെടുത്ത ബ്രാവോ പുറത്താകുമ്പോൾ 18 ഓവറിൽ ചെന്നൈ 144 റൺസ് നേടി. അവസാന രണ്ട് ഓവറിൽ ധോണി തനി സ്വരൂപം പുറത്തെടുത്തു. അവസാന ഓവറില്‍ ധോണിയും ജഡേജയും 28 റൺസ് അടിച്ചെടുത്തതോടെ ചെന്നൈ മികച്ച സ്കോറിലെത്തി. 46 പന്തിൽ 75 റൺസെടുത്ത ധോണിയുടെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഇന്ന് പിറന്നത്.

Intro:Body:
Conclusion:
ipl RR needs 176 runs to win
Conclusion: