ETV Bharat / sports

ഐപിഎല്ലിൽ കൊൽക്കത്ത ഇന്ന് ഡൽഹിക്കെതിരെ

ഈഡൻ ഗാർഡൻസിൽ ഇതുവരെ എട്ട് തവണ കൊൽക്കത്തയും ഡൽഹിയും ഏറ്റുമുട്ടിയപ്പോൾ ഏഴിലും നൈറ്റ് റൈഡേഴ്സിനായിരുന്നു ജയം.

ഐപിഎൽ
author img

By

Published : Apr 12, 2019, 5:31 PM IST

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഈ സീസണില്‍ ആദ്യം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ നൈറ്റ് റൈഡേഴ്സിനെ ഡൽഹി തകർത്തിരുന്നു. ആ കണക്ക് വീട്ടാനാകും കൊൽക്കത്ത ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുക.

അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടേറ്റ തോൽവി മറന്ന് വിജയവഴിയിലേക്ക് തിരിച്ചെത്തുക നൈറ്റ് റൈഡേഴ്സിന് അനിവാര്യമാണ്. പേരുകേട്ട ബാറ്റിംഗ് നിരയുണ്ടായിട്ടും ചെന്നൈയുടെ സ്പിൻ കെണിയില്‍ തകര്‍ന്നടിഞ്ഞ കൊല്‍ക്കത്തക്ക് ആന്ദ്രേ റസലിന്‍റെ പ്രകടനം മാത്രമാണ് ആശ്വാസം. കഴിഞ്ഞ മത്സരത്തിലൊഴികെ ബാറ്റിംഗിൽ കൊൽക്കത്ത തകർപ്പൻ പ്രകടമാണ് കാഴ്ച്ചവെക്കുന്നത്. ക്രിസ് ലിനും സുനില്‍ നരെയ്‌നും ആദ്യ പവര്‍പ്ലേയിൽ അടിച്ച് തകർക്കുമ്പോൾ റോബിൻ ഉത്തപ്പ, നിധീഷ് റാണ എന്നിവരും പ്രതീക്ഷക്കൊത്ത് കളിക്കുന്നുണ്ട്. ക്യാപ്റ്റൻ ദിനേഷ് കാർത്തിക് മാത്രമാണ് ഫോമിലേക്ക് ഉയരാത്തത്. ബൗളിംഗിൽ കുല്‍ദീപ് യാദവ്, പീയൂഷ് ചൗള, സുനില്‍ നരെയ്ന്‍ എന്നിവരുടെ സ്പിൻ ബൗളിംഗിൽ ടീമിന് വിശ്വാസമുണ്ട്. പേസ് നിരയിൽ ലോക്കി ഫെര്‍ഗൂസൻ ഇന്ന് തിരിച്ചെത്തിയേക്കും. ടീമിൽ കാര്യമായ മാറ്റങ്ങലില്ലാതെയാകും നൈറ്റ് റൈഡേഴ്സ് ഇന്നിറങ്ങുക.

കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ജയിച്ചെങ്കിലും സ്ഥിരതയാർന്ന പ്രകടനം ടൂർണമെന്‍റിൽ കാഴ്ച്ചവെക്കാൻ ഡൽഹിക്ക് സാധിക്കുന്നില്ല. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് കൊൽക്കത്തക്കെതിരെ ജയിക്കേണ്ടത് ഡൽഹിക്ക് അനിവാര്യമാണ്. ടീമിൽ അഴിച്ചുപണിയോടെയായിരിക്കും ഇന്ന് ക്യാപിറ്റൽസ് ഇറങ്ങുക. ഓപ്പണിംഗിൽ പൃഥി ഷായ്ക്കും ശിഖർ ധവാനും മികച്ച തുടക്കം നൽകാൻ സാധിക്കാത്തതാണ് അവരുടെ തലവേദന. ആദ്യകളിയിലെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം റിഷഭ് പന്തിന് ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെക്കാനായിട്ടില്ല. കോളിൻ ഇൻഗ്രവും ഹനുമാ വിഹാരിയും മധ്യനിരയിൽ നിരാശപ്പെടുത്തുന്നു. ബൗളിംഗിൽ കഗിസോ റബാഡ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. റബാഡക്ക് പിന്തുണ നൽകാൻ സന്ദീപ് ലാമിച്ചാനെ, അമിത് മിശ്ര എന്നീ സ്പിന്നർമാർക്കും സാധിക്കുന്നുണ്ട്. ഹര്‍ഷല്‍ പട്ടേലും ക്രിസ് മോറിസും പേസ് ബൗളിങ്ങില്‍ മെച്ചപ്പെടേണ്ടതുണ്ട്.

ഐപിഎല്ലിൽ 22 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 13 തവണ കൊല്‍ക്കത്തയും ഒമ്പത് തവണ ഡല്‍ഹിയും ജയിച്ചു. ഈഡൻ ഗാർഡൻസിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.