ETV Bharat / sports

ഐപിഎൽ: ആദ്യ ജയം തേടി ബാംഗ്ലൂർ ഇന്ന് ഡൽഹിക്കെതിരെ

സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ ആർസിബി ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനോട് ഏറ്റ തോൽവിയെ മറികടക്കുകയായിരിക്കും ഡൽഹിയുടെ ലക്ഷ്യം.

author img

By

Published : Apr 7, 2019, 1:51 PM IST

ഐപിഎൽ

ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ അഞ്ച് കളിയിലും തോറ്റ ആർസിബി ആദ്യ ജയം തേടിയാകും ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുക. കഴിഞ്ഞ കളിയിൽ സൺറൈസേഴ്സിനോട് തോറ്റ ഡൽഹി വിജയവഴിയിൽ തിരിച്ചെത്താൻ ഉറച്ചായിരിക്കും ആർസിബിക്കെതിരെ ഇറങ്ങുക.

കോലിയുടെ നായകസ്ഥാനത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുമ്പോൾ ഇന്നത്തെ മത്സരം ആര്‍സിബിക്കും കോലിക്കും അഭിമാനപോരാട്ടമാണ്. ബാറ്റിംഗ് നിരയും കോലിയും ഫോമിലേക്ക് ഉയർന്നെങ്കിലും ഫീൽഡിങ്ങും ബൗളിങ്ങുമാണ് ആര്‍സിബിയുടെ തലവേദന . കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നിൽ 205 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യം വച്ചിട്ടും ഒരോവർ ബാക്കി നിൽക്കെ അവർ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ടി-20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഒരു ബൗളര്‍ പോലും ടീമിലില്ലാത്തതാണ് ബാംഗ്ലൂരിന്‍റെ പരാജയം. ആർസിബിയുടെ അവസാന പ്രതീക്ഷയായി ഓസീസ് താരം നഥാന്‍ കോള്‍ട്ടര്‍ നൈൽ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ കോള്‍ട്ടര്‍ നൈലിനെ ടീമിലെത്തിച്ച് ബൗളിംഗ് നിരയുടെ പോരായ്മയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് കോലി.

എന്നാൽ ടൂർണമെന്‍റിന്‍റെ തുടക്കത്തിലെ മികവ് പുറത്തെടുക്കാനാവാത്തതാണ് ഡൽഹിയുടെ തലവേദന. ബൗളിംഗ് നിര തിളങ്ങുമ്പോഴും ബാറ്റിംഗ് നിര തുടര്‍ച്ചയായി പരാജയപ്പെടുന്നു. കഴിഞ്ഞ മത്സരത്തില്‍ സൺറൈസേഴ്സിനെതിരെ നാണംകെട്ട തോല്‍വിയാണ് ഡല്‍ഹി സ്വന്തം കാണികള്‍ക്ക് മുന്നില്‍ വഴങ്ങിയത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഡൽഹിക്ക് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്താൻ പരാജയപ്പെട്ട റിഷഭ് പന്തിന് ലോകകപ്പ് ടീമിൽ ഇടം നേടാൻ മികച്ച രീതിയിൽ ബാറ്റ് വീശേണ്ടതുണ്ട്. കഗിസോ റബാഡ, ഇഷാന്ത് ശര്‍മ, ക്രിസ് മോറിസ് എന്നിവരുള്‍പ്പെടുന്ന ബൗളിംഗ് നിരയാണ് ഡല്‍ഹിയുടൈ കരുത്ത്.

ഐപിഎല്ലിൽ ഇരുടീമുകളും 22 തവണ ഏറ്റുമുട്ടിയപ്പോൾ 15 തവണ ആര്‍സിബി ജയം സ്വന്തമാക്കി. ഏഴ് മത്സരങ്ങളില്‍ മാത്രമാണ് ഡൽഹിക്ക് ജയിക്കാനായത്. കണക്കുകളില്‍ മുൻതൂക്കം ബാംഗ്ലൂരിനാണെങ്കിലും ഈ സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് ഡൽഹിക്കാണ് വിജയസാധ്യത. വൈകിട്ട് എട്ട് മണിക്ക് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.