ETV Bharat / sports

ഐപിഎല്ലിൽ മുംബൈ പഞ്ചാബ് പോരാട്ടം - കിങ്സ് ഇലവൻ പഞ്ചാബ്

സീസണിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മുംബൈയെ എട്ട് വിക്കറ്റിന് പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു.

ഐപിഎൽ
author img

By

Published : Apr 10, 2019, 6:25 PM IST

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്-കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഇരുടീമും നേർക്കുനേർ വരുന്നത്. ആദ്യ മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആദ്യജയം പഞ്ചാബിനൊപ്പമായിരുന്നു. ഓൾറൗണ്ട് മികവാണ് ഇരുടീമിന്‍റെയും ശക്തി. ഐപിഎല്ലിലെ കണക്കിൽ മുംബൈക്കാണ് മുൻതൂക്കമെങ്കിലും നിലവിലെ ഫോമിൽ പഞ്ചാബിനാണ് ഇന്നത്തെ മത്സരത്തിൽ ജയസാധ്യത. പോയിന്‍റ് പട്ടികയിൽ കിങ്സ് ഇലവൻ മൂന്നാമതും മിംബൈ അഞ്ചാമതുമാണ്.

ബാറ്റിങ്ങില്‍ സ്ഥിരതയില്ലാത്തതാണ് മുബൈയെ തളർത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചെങ്കിലും മുംബൈയുടെ ബാറ്റിംഗ് പ്രകടനം താരതമ്യേന ദുർബലമാണ്. ഓപ്പണിംഗില്‍ രോഹിത്-ഡി കോക്ക് കൂട്ടുകെട്ട് ശരാശരി പ്രകടനത്തിന് മുകളിലേക്ക് ഉയരുന്നില്ല. പരിശീലത്തിനിടക്ക് പരിക്കേറ്റ നായകൻ രോഹിത് ശർമ്മ ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലുമാണ്. കഴിഞ്ഞ കളിയിൽ താരമായ അൽസാരി ജോസഫ് തന്നെയാണ് ടീമിന്‍റെ ശക്തി. ഹൈദരാബദിനെതിരെ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് അരങ്ങേറ്റക്കാരൻ നേടിയത്. അവസാന ഓവറുകളില്‍ തകർത്തടിക്കുന്ന പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമാണ് മുംബൈക്ക് പ്രതീക്ഷ നൽകുന്നത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് പഞ്ചാബ് പുറത്തെടുക്കുന്നത്. മുംബൈയെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് തകർത്ത ആത്മവിശ്വാസവുമായാണ് അശ്വിന്‍റെ നേതൃത്വത്തിൽ കിങ്സ് ഇലവൻ ഇന്നിറങ്ങുന്നത്. ക്രിസ് ഗെയിൽ ഓപ്പണിംഗില്‍ തിളങ്ങിയാൽ മുംബൈക്ക് കടുത്ത വെല്ലുവിളിയാകും. കെഎൽ രാഹുലും ബാറ്റിംഗിൽ താളം കണ്ടെത്തിക്കഴിഞ്ഞു. ആറ് മത്സരത്തില്‍ നിന്ന് 54.25 ശരാശരിയില്‍ 217 റണ്‍സുമായി രാഹുല്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്. മായങ്ക് അഗര്‍വാൾ, സര്‍ഫറാസ് ഖാൻ എന്നിവരും ബാറ്റിംഗിൽ മികവ് കാട്ടുന്നുണ്ട്. മുഹമ്മദ് ഷമി നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് നിരക്ക് സാം കറനും കരുത്തു പകരുന്നു.

ഐപിഎല്ലിൽ ഇതുവരെ 23 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 12 തവണ മുംബൈയും 11 തവണ പഞ്ചാബും ജയിച്ചു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.