ഐപിഎല്ലില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിംഗിനയച്ചു. 12-ാം സീസണിലെ ആദ്യ ജയം തേടിയാണ് ആർസിബി ഇന്ന് നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങുന്നത്.
-
.@DineshKarthik wins the toss and elects to bowl first at the Chinnaswamy 👌👌#RCBvKKR pic.twitter.com/V9LmTVAl0a
— IndianPremierLeague (@IPL) April 5, 2019 " class="align-text-top noRightClick twitterSection" data="
">.@DineshKarthik wins the toss and elects to bowl first at the Chinnaswamy 👌👌#RCBvKKR pic.twitter.com/V9LmTVAl0a
— IndianPremierLeague (@IPL) April 5, 2019.@DineshKarthik wins the toss and elects to bowl first at the Chinnaswamy 👌👌#RCBvKKR pic.twitter.com/V9LmTVAl0a
— IndianPremierLeague (@IPL) April 5, 2019
പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങളാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമില്‍ കൊണ്ടുവന്നത്. വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൻ ഹെറ്റ്മയറിനും ഇന്ത്യൻ പേസർ ഉമേഷ് യാദവിനും പകരം ന്യൂസിലൻഡ് പേസർ ടിം സൗത്തിയും പവൻ നെഗിയും ടീമില്‍ ഇടം നേടി. കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ സുനില്‍ നരെയ്ൻ ടീമില്‍ തിരിച്ചെത്തിയതാണ് ഒരേയൊരു മാറ്റം. ഈ സീസണിലും മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന ബാംഗ്ലൂരിന് ഇന്നത്തെ മത്സരം ജയിക്കുക എന്നത് അഭിമാന പ്രശ്നമാണ്.
ഐപിഎല്ലിൽ ഇതുവരെ 23 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 14 തവണ കൊല്‍ക്കത്തയും ഒമ്പത് തവണ ബംഗളൂരുവുമാണ് വിജയിച്ചത്.