ETV Bharat / sports

ചെന്നൈക്കെതിരെ പഞ്ചാബിന് ജയം

കെ എൽ രാഹുലിന്‍റെ തകർപ്പൻ ബാറ്റിംഗാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ പഞ്ചാബ് ആറാം സ്ഥാനത്തെത്തി.

ഐപിഎൽ
author img

By

Published : May 5, 2019, 9:42 PM IST

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. ജയത്തോടെ 12 പോയിന്‍റുമായി ഹൈദരാബാദ്, കൊൽക്കത്ത ടീമുകൾക്കൊപ്പമെത്താൻ പഞ്ചാബിന് സാധിച്ചെങ്കിലും പ്ലേഓഫ് യോഗ്യത നേടാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് ഫാഫ് ഡുപ്ലെസിസിന്‍റെയും (96) സുരേഷ് റെയ്നയുടെയും (53) അർധ സെഞ്ച്വറി പ്രകടനമാണ് 170 റൺസെടുക്കാൻ സഹായിച്ചത്. കിങ്സ് ഇലവനായി സാം കറാൻ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കെ എൽ രാഹുലും ക്രിസ് ഗെയിലും വെടിക്കെട്ട് തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും 108 റൺസാണ് കൂട്ടിച്ചേർത്തത്. 11-ാം ഓവറിൽ ഇരുവരെയും പുറത്താക്കി ഹർഭജൻ സിങ് ചെന്നൈക്ക് വിജയ പ്രതീക്ഷ നൽകി. എന്നാൽ നിക്കോളാസ് പൂരാനും മന്ദീപ് സിങും മികച്ച പ്രകടനം കാഴ്ചവച്ചതോടെ പഞ്ചാബ് അനായസ ജയം നേടുകയായിരുന്നു. ചെന്നൈക്കായി ഹർഭജൻ സിങ് മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. ജയത്തോടെ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തു നിന്ന് പഞ്ചാബ് ആറാം സ്ഥാനത്തേക്കെത്തി. പഞ്ചാബിനോട് തോല്‍വി വഴങ്ങിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ചെന്നൈ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.