ETV Bharat / sports

ഐ.പി.എൽ മാമാങ്കത്തിന് ഇന്ന് തുടക്കം - ചെന്നൈ സൂപ്പര്‍ കിംഗ്സ്

കോഹ്‌ലി-ധോണി നേർക്കുനേർ പോരാട്ടമാണ് ഉദ്ഘാടന മത്സരത്തിന്‍റെ ആകർഷണത. മുൻ ഇന്ത്യൻ നായകനും നിലവിലെ നായകനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആദ്യ മത്സരം പൊടിപാറുമെന്നുറപ്പ്

സി.എസ്.കെ-ആർ.സി.ബി
author img

By

Published : Mar 23, 2019, 11:24 AM IST

ഐ.പി.എല്ലിന്‍റെ പന്ത്രണ്ടാം പതിപ്പിന് ഇന്ന് ചെന്നൈയിൽ തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. എം.എ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം.

കോഹ്‌ലി-ധോണി നേർക്കുനേർ പോരാട്ടമാണ് ഉദ്ഘാടന മത്സരത്തിന്‍റെ ആകർഷണത. മുൻ ഇന്ത്യൻ നായകനും നിലവിലെ നായകനും ഏറ്റുമുട്ടുമ്പോൾ ഐ.പി.എല്ലിലെ മുൻതൂക്കം ധോണിയുടെ സൂപ്പർ കിംഗ്സിനു തന്നെയാണ്. ഇരുവരും 23 കളിയിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 15 കളിയിൽ ചെന്നൈയും ഏഴെണ്ണത്തിൽ ബാംഗ്ലൂരും ജയിച്ചു. ഒരു കളി ഉപേക്ഷിച്ചു. അവസാന അഞ്ച് കളിയിലും ബാംഗ്ലൂരിന് സൂപ്പർ കിംഗിനെ തോൽപിക്കാനായിട്ടില്ല.

Ipl  CSK vs RCB  chennai super kings  royal challengers bangalore  Virat Kohli  MS Dhoni  ഐപിഎൽ  ധോണി  കോഹ്‌ലി  ചെന്നൈ സൂപ്പര്‍ കിംഗ്സ്  റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ധോണി-കോഹ്‌ലി

അവസാന രണ്ട് സീസണിലും മോശം പ്രകടനം കാഴ്ച്ചവെച്ച ബാംഗ്ലൂരിന് ഇത്തവണ കിരീട നേട്ടത്തിൽ കുറഞ്ഞതെന്നും മതിയാകില്ല. നാലു തവണ ഫൈനലിൽ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കുകയാണ് കോഹ്‌ലി പടയുടെ ലക്ഷ്യം. വെടിക്കെട്ട് ബാറ്റ്സ്മാൻമാരുടെ നീണ്ടനിര എല്ലാത്തവണയും ടീമിലുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാത്തതാണ് ആർ.സി.ബിയുടെ തലവേദന.

കോഹ്‌ലി

എന്നാൽ ഐപിഎല്ലിന്‍റെ എല്ലാ സീസണിലും പ്ലേ ഓഫിൽ കടന്ന ടീമാണ് ധോണിയുടെ സൂപ്പർ കിംഗ്സ്. കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളേയും നിലനിർത്തിയ ചെന്നൈ പരിചയസമ്പത്തിലാണ് വിശ്വാസമർപ്പിക്കുന്നത്. ബൗളിംഗിൽ ദുർബലമായി കാണുന്ന ടീമിൽ ധോണി, വാട്‌സണ്‍, റായ്‌ഡു, റെയ്ന, ബ്രാവോ, ജഡേജ, കേദാർ ജാദവ് തുടങ്ങിയവരിലാണ് ചെന്നൈയുടെ കരുത്ത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വർണാഭമായി നടത്തുന്ന ഉദ്ഘാടന ചടങ്ങുകൾ ഇത്തവണ വേണ്ടെന്ന് ബി.സി.സി.ഐ നേരത്തെ തീരുമാനിച്ചിരുന്നു.

Intro:Body:

ipl

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.