ETV Bharat / sports

പഞ്ചാബിനെ കീഴടക്കി ചെന്നൈ; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ധോണിപ്പട

ചെന്നൈ ഉയർത്തിയ 161 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റൺസ്.

author img

By

Published : Apr 6, 2019, 9:39 PM IST

ധോണി

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 22 റൺസിന്‍റെ ജയം. പഞ്ചാബ് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ചെന്നൈ ബൗളർമാർക്ക് മുന്നില്‍ അവസാനം കീഴടങ്ങുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഷെയ്ൻ വാട്സണും(26) ഫാഫ് ഡുപ്ലസീസും(54) നല്‍കിയത്. 23 പന്തില്‍ നിന്ന് 37 റൺസ് നേടി ധോണി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടില്‍ ചെന്നൈ 160 റൺസെടുത്തു. ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം പിന്തുടന്ന പഞ്ചാബിന് തുടക്കം തന്നെ പിഴച്ചു. സ്കോർ ഏഴ് റൺസില്‍ നില്‍ക്കെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഒരോവറില്‍ തന്നെ ക്രിസ് ഗെയ്ലിനെയും മായങ്ക് അഗർവാളിനെയും ഹർഭജൻ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ സർഫറാസ് ഖാനും(67) കെ എല്‍ രാഹുലും(55) അർധ സെഞ്ച്വറി നേടി പൊരുതിനോക്കിയെങ്കിലും വിജയം പിടിച്ചെടുക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല.

ഒരു ഘട്ടത്തില്‍ പഞ്ചാബ് മത്സരം കൈപ്പിടിയിലൊതുക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളില്‍ കൂറ്റനടികൾ നേടാൻ ടീമിന് കഴിയാതെ പോയതാണ് പഞ്ചാബിന് തോല്‍വി സമ്മാനിച്ചത്. ജയത്തോടെ ചെന്നൈ പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റാണ് ചെന്നൈ നേടിയത്. നാല് പോയിന്‍റുമായി മുംബൈ ആറാം സ്ഥാനത്താണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.