ഹരാരെ: പാക്കിസ്ഥാനെതിരായ രണ്ടാം ടി20യിൽ സിംബാവെയ്‌ക്ക് അട്ടിമറി വിജയം. ടി20യിൽ ആദ്യമായാണ് സിംബാവെ പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സിംബാവെ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 119 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 99 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ സിംബാവെ 1-1ന് ഒപ്പത്തിനെത്തി.
ഒരു വേള 78 റണ്‍സിന് മൂന്ന് എന്ന നിലയിൽ വിജയത്തിലേക്ക് അടുക്കുകയായിരുന്നു പാക്കിസ്ഥാൻ. എന്നാൽ 16ആം ഓവറിൽ നായകൻ ബാബർ അസം പുറത്തായതോടെ കളിയുടെ ഗതി മാറുകയായിരുന്നു. ബാബറിന് പിന്നാലെ എത്തിയവരൊക്കെ അതിവേഗം മടങ്ങി. വെറും 23 പന്തിലാണ് 21 റണ്‍സ് വഴങ്ങി പാക്കിസ്ഥാന്‍റെ അവസാന ആറുവിക്കറ്റുകളും സിംബാവെ പിഴുതത്. 45 പന്തിൽ 41 റണ്‍സ് എടുത്ത ബാബർ അസമിനെ കൂടാതെ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ(13), ഡാനിഷ് അസിസ്(22) എന്നിവർ മാത്രമാണ് പാക്കിസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത്.
-
Zimbabwe recorded their first ever T20I win against Pakistan after a spectacular 19-run series-levelling victory.#ZIMvPAK report 👇
— ICC (@ICC) April 23, 2021 " class="align-text-top noRightClick twitterSection" data="
">Zimbabwe recorded their first ever T20I win against Pakistan after a spectacular 19-run series-levelling victory.#ZIMvPAK report 👇
— ICC (@ICC) April 23, 2021Zimbabwe recorded their first ever T20I win against Pakistan after a spectacular 19-run series-levelling victory.#ZIMvPAK report 👇
— ICC (@ICC) April 23, 2021
ലൂക് ജോങ്‌വിയുടെ ബോളിങ് പ്രകടനമാണ് പാക്കിസ്ഥാനെ തകർത്തെറിഞ്ഞത്. 3.5 ഓവറിൽ 18 റണ്‍സ് വഴങ്ങി ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റെയും ഉൾപ്പടെ നാലുവിക്കറ്റുകളാണ് ലൂക് നേടിയത്. സിംബാവെയ്‌ക്ക് വേണ്ടി റയാൻ ബേൾ രണ്ടുവിക്കറ്റും ബ്ലെസി മുസറബാനി, റിച്ചാർഡ് എൻഗരാവ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യം ബാറ്റുചെയ്‌ത സിംബാവെക്ക് വേണ്ടി ഓപ്പണർ കമുൻഹുകാംവേ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 40 പന്തിൽ 34 റണ്‍സ് ആണ് കമുൻഹുകാംവേ നേടിയത്. പാക്കിസ്ഥാനുവേണ്ടി ബോളെടുത്ത ആറുപേരും വിക്കറ്റുകൾ നേടി.