ലാഹോര്‍: വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞ മുഹമ്മദ് റിസ്വാന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്കെതിരായ ടി20 പോരാട്ടത്തില്‍ മൂന്ന് റണ്‍സിന്‍റെ ജയം സ്വന്തമാക്കി പാകിസ്ഥാന്‍. ലാഹോറില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന പോര്‍ട്ടീസിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 166 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി.
-
Pakistan have done it!@TheRealPCB win the 1st T20I by three runs
— ICC (@ICC) February 11, 2021 " class="align-text-top noRightClick twitterSection" data="
🌟 Mohammad Rizwan 104*
🌟 Usman Qadir 2/21#PAKvSA | https://t.co/28GsN17gmk pic.twitter.com/rM3chq7E8d
">Pakistan have done it!@TheRealPCB win the 1st T20I by three runs
— ICC (@ICC) February 11, 2021
🌟 Mohammad Rizwan 104*
🌟 Usman Qadir 2/21#PAKvSA | https://t.co/28GsN17gmk pic.twitter.com/rM3chq7E8dPakistan have done it!@TheRealPCB win the 1st T20I by three runs
— ICC (@ICC) February 11, 2021
🌟 Mohammad Rizwan 104*
🌟 Usman Qadir 2/21#PAKvSA | https://t.co/28GsN17gmk pic.twitter.com/rM3chq7E8d
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പോര്‍ട്ടീസിനെതിരെ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറിയോടെ തിളങ്ങി. 64 പന്തില്‍ ഏഴ് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ നിന്നു. റിസ്വാനെ കൂടാതെ ഹൈദര്‍ അലി(21), ഹുസൈന്‍ തലാത്(15), ഖുഷ്‌ദില്‍ ഷാ(12) എന്നിവരാണ് രണ്ടക്കം കടന്നത്. പോര്‍ട്ടീസിന് വേണ്ടി ആദില്‍ പെഷൂഖായോ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സിപാമ്‌ല, ഷംസി, ഫോര്‍ട്യുണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പോര്‍ട്ടീസിന് വേണ്ടി ഹെന്‍ഡ്രിക്ക്(54), മലാന്‍(44) എന്നവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെ എത്തിയവര്‍ക്ക് മുന്‍തൂക്കം നിലനിര്‍ത്താനായില്ല. ഇരുവരും ചേര്‍ന്ന് 53 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണുണ്ടാക്കിയത്. നായകന്‍ ഹെയിന്‍റ്‌റിച്ച് കാള്‍സണ്‍(12), പെഷൂഖായോ(14), പ്രിട്ടോറിയസ്(15), ഫോര്‍ട്യുണ്‍(17) എന്നിവര്‍ രണ്ടക്കം കടന്നു. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഫഹീം അഷ്‌റഫ് ഒരു വിക്കറ്റും സ്വന്തമാക്കി. സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് റിസ്വാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.