കേപ്‌ടൗണ്‍: 2020-21 വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ക്രക്കറ്റ് ടീമിനെ ക്വിന്‍റണ്‍ ഡികോക്ക് നയിക്കും. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശ്രീലങ്കക്കും പാകിസ്ഥാനും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരകളില്‍ ഡികോക്ക് പോര്‍ട്ടീസ് ടീമിനെ നയിക്കും.
ശ്രീലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഈ മാസം 30ന് സെഞ്ചൂറിയനില്‍ ആരംഭിക്കും. രണ്ടാമത്തെ മത്സരം ജനുവരി മൂന്നിന് ജോഹന്നാസ് ബര്‍ഗില്‍ നടക്കും.