കേപ് ടൗണ്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന ഏകദിന മത്സരം റദ്ദാക്കി. ടീം അംഗങ്ങള്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞ ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മത്സരം റദ്ദാക്കിയത്. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് അധികൃതര്‍ ട്വീറ്റിലൂടെ അറിയിച്ചു.
-
Cricket South Africa (CSA) and the England and Wales Cricket Board (ECB) have agreed to cancel today’s Betway One-Day International series opening match, which was due to take place in Paarl.
— Cricket South Africa (@OfficialCSA) December 6, 2020 " class="align-text-top noRightClick twitterSection" data="
#Proteas #SAvENG #BetwayODI #SeeUsOnThePitch pic.twitter.com/lGvo7NDgZo
">Cricket South Africa (CSA) and the England and Wales Cricket Board (ECB) have agreed to cancel today’s Betway One-Day International series opening match, which was due to take place in Paarl.
— Cricket South Africa (@OfficialCSA) December 6, 2020
#Proteas #SAvENG #BetwayODI #SeeUsOnThePitch pic.twitter.com/lGvo7NDgZoCricket South Africa (CSA) and the England and Wales Cricket Board (ECB) have agreed to cancel today’s Betway One-Day International series opening match, which was due to take place in Paarl.
— Cricket South Africa (@OfficialCSA) December 6, 2020
#Proteas #SAvENG #BetwayODI #SeeUsOnThePitch pic.twitter.com/lGvo7NDgZo
നേരത്തെ പരമ്പരയുടെ ഭാഗമായി കേപ് ടൗണില്‍ നടത്താനിരുന്ന ആദ്യ മത്സരവും കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ ഒരു അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അന്ന് മത്സരം മാറ്റിവെച്ചത്. ഹോട്ടൽ ജീവനക്കാര്‍ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇംഗ്ലീഷ് ടീം അംഗങ്ങള്‍ പരിശോധനക്ക് വിധേയരായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെല്ലാം ശനിയാഴ്‌ച നടന്ന പരിശോധനയില്‍ കൊവിഡ് നെഗറ്റീവെന്ന് തെളിഞ്ഞിട്ടുണ്ട്.
ദക്ഷിണാഫ്രക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് ക്രിക്കറ്റ് ടീം മൂന്ന് വീതം ടി20യും ഏകദിനവും കളിക്കാനാണ് നിശ്ചിയിച്ചിരുന്നത്. ഇതില്‍ ടി20 പരമ്പര 3-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ കേപ് ടൗണില്‍ ഈ മാസം ഏഴിനും ഒമ്പതിനും നടക്കും.