ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തി മുൻ ഇന്ത്യൻ താരം രമേഷ് പൊവാര്‍. സുലക്ഷണ നായക്, മദന്‍ലാല്‍, ആര്‍പി സിങ് എന്നിവര്‍ അടങ്ങിയ ബിസിസിഐ ഉപദേശക സമിതിയാണ് രമേഷിനെ പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. നിലവിലെ പരിശീലകന്‍ ഡബ്ലിയുവി രാമന്‍ ഉള്‍പ്പെടുന്ന 35 പേരുടെ പട്ടികയില്‍ നിന്നാണ് പൊവാറിനെ തെരഞ്ഞെടുത്തത്. ഇത്തവണ വിജയ് ഹസാരെ ട്രോഫി നേടിയ മുംബൈ ടീമിനെ കളി പഠിപ്പിച്ചതും പൊവാറായിരുന്നു.
നേരത്തെ 2018ല്‍ നായിക മിതാലി രാജുമായുള്ള തര്‍ക്കത്തിനൊടുവിലാണ് പൊവാര്‍ വനിതാ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. വെസ്റ്റിന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. അന്ന് ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിച്ച വനിതാ ടീം തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ ജയിച്ച് റെക്കോഡിട്ടു. നേട്ടം കൊയ്‌തെങ്കിലും തര്‍ക്കം കാരണം അഞ്ച് മാസം മാത്രമെ പൊവാറിന് പരിശീലകന്‍റെ കസേരയില്‍ തുടരാനായത്. പകരം ഡബ്ലിയുവി രാമന്‍ ചുമതലയേറ്റു.
-
NEWS: Ramesh Powar appointed Head Coach of Indian Women’s Cricket team
— BCCI Women (@BCCIWomen) May 13, 2021 " class="align-text-top noRightClick twitterSection" data="
Details 👉 https://t.co/GByGFicBsX pic.twitter.com/wJsTZrFrWF
">NEWS: Ramesh Powar appointed Head Coach of Indian Women’s Cricket team
— BCCI Women (@BCCIWomen) May 13, 2021
Details 👉 https://t.co/GByGFicBsX pic.twitter.com/wJsTZrFrWFNEWS: Ramesh Powar appointed Head Coach of Indian Women’s Cricket team
— BCCI Women (@BCCIWomen) May 13, 2021
Details 👉 https://t.co/GByGFicBsX pic.twitter.com/wJsTZrFrWF
ഇന്ത്യക്ക് വേണ്ടി രണ്ട് ടെസ്റ്റും 31 ഏകദിനങ്ങളും പൊവാര്‍ കളിച്ചിട്ടുണ്ട്. ഇന്ത്യ- ഇംഗ്ലണ്ട് പര്യടനമാണ് കോച്ചിന് മുമ്പിലുള്ള ആദ്യ കടമ്പ. ഒരു ടെസ്റ്റും മൂന്ന് ഏകദിനവും വനിതാ ടീം ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി കളിക്കും.
കൂടുതല്‍ കായിക വാര്‍ത്തകള്‍: ജന്മദിനം 'ഫൈനായി'; ലുക്കാക്കുവിന് നിയമക്കുരുക്ക്
ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. 2014ല്‍ ദക്ഷിണാഫ്രിക്കെതിരെയാണ് ഇന്ത്യന്‍ വനിതകള്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. അതിനാല്‍ തന്നെ വലിയ വെല്ലുവിളികളാണ് പരിശീലകന് മുന്നിലുള്ളത്.