ETV Bharat / sports

അരങ്ങേറ്റ ടെസ്റ്റില്‍ മയേഴ്‌സിന് ഇരട്ട സെഞ്ച്വറി; വിന്‍ഡീസിന് മൂന്ന് വിക്കറ്റ് ജയം

അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയോടെ 210 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കെയില്‍ മയേഴ്‌സിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു

വിന്‍ഡീസിന് ജയം വാര്‍ത്ത  മയേഴ്‌സിന് ഡബിള്‍ സെഞ്ച്വറി വാര്‍ത്ത  victory for west indies news  double century for mayers news
മയേഴ്‌സ്
author img

By

Published : Feb 7, 2021, 8:12 PM IST

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ബംഗ്ലാദേശ് ഉയര്‍ത്തിയ 395 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ അരങ്ങേറ്റക്കാരന്‍ കെയില്‍ മയേഴ്‌സിന്‍റെ കരുത്തിലാണ് ജയം സ്വന്തമാക്കിയത്.

ഇരട്ടസെഞ്ച്വറിയോടെ 210 റണ്‍സെടുത്ത മയേഴ്‌സ് പുറത്താകാതെ നിന്നു. 20 ബൗണ്ടറിയും ഏഴ്‌ സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മയേഴ്‌സിന്‍റെ വമ്പന്‍ ഇന്നിങ്സ്. അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന ആറാമത്തെ ബാറ്റ്‌സ്‌മാനാണ് മയേഴ്‌സ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ അവസാന ദിവസം വമ്പന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ മയേഴ്‌സ് പുറത്തെടുത്ത കരുത്തുറ്റ ഇന്നിങ്സ് ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അര്‍ദ്ധസെഞ്ച്വറിയോടെ 86 റണ്‍സെടുത്ത ബോണറുമായി ചേര്‍ന്ന് മയേഴ്‌സ് 216 റണ്‍സ് സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്തു. ബ്രാത്‌വെയിറ്റ്(20), ജോണ്‍ കാംപെല്‍(23), മോസെലി(12), ജോഷ്വാ ഡിസില്‍വ(20) എന്നിവര്‍ രണ്ടക്കം കടന്നു.

ബംഗ്ലാദേശിന് വേണ്ടി മെഹിദി ഹസന്‍ മിര്‍സ നാല് വിക്കറ്റ് വീഴ്‌ത്തി. സന്ദര്‍ശകര്‍ക്ക് വേണ്ടി തയ്‌ജുല്‍ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ നയീം ഹസന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ബംഗ്ലാദേശ് പര്യടനത്തിന്‍റെ ഭാഗമായി രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഈ മാസം 11ന് ധാക്കയില്‍ ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.