അബുദാബി: അബുദാബിയിലെ ഷെയ്‌ക്ക് സെയിദ് സ്റ്റേഡിയം ഇന്ന് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു സുന്ദര മുഹൂർത്തത്തിന് സാക്ഷിയായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന്ന ചോദ്യത്തിന് ഇനി തലശേരി സ്വദേശി മുഹമ്മദ് റിസ്വാൻ എന്നായിരിക്കും ഉത്തരം. പക്ഷേ മുപ്പത്തിരണ്ടുകാരനായ റിസ്വാന്‍റെ സെഞ്ച്വറി നേട്ടം ഇന്ത്യയ്ക്ക് വേണ്ടിയല്ല, യുഎഇയ്ക്ക് വേണ്ടിയാണ്. കേരളത്തില്‍ കളിച്ച് വളർന്ന റിസ്വാൻ ഇപ്പോൾ യുഎഇ ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്.
ഇന്ന് അയര്‍ലന്‍ഡിന് എതിരായ അന്താരാഷ്ട്ര ഏകദിന മത്സരത്തിലാണ് ചുണ്ടങ്ങാപ്പൊയില്‍ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി നേടിയത്. മത്സരത്തില്‍ യുഎഇ ആറ് വിക്കറ്റിന് ജയിച്ചു. 136 പന്തില്‍ ഒരു സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടെ 109 റണ്‍സാണ് റിസ്വാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 270 റണ്‍സെന്ന വിജയ ലക്ഷ്യം ആറ് പന്ത് ശേഷിക്കെ യുഎഇ മറികടന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തതും ചുണ്ടങ്ങാപൊയില്‍ റിസ്വാനെയാണ്.
-
The winning moment! 🎉
— ICC (@ICC) January 8, 2021 " class="align-text-top noRightClick twitterSection" data="
🇦🇪 UAE recorded just their second victory over a Full Member in ODIs thanks to centuries from Chundangapoyil Rizwan and Muhammad Usman 💯💯#UAEvIRE | 🎥 @AbuDhabiCricket pic.twitter.com/7qxOTifVYu
">The winning moment! 🎉
— ICC (@ICC) January 8, 2021
🇦🇪 UAE recorded just their second victory over a Full Member in ODIs thanks to centuries from Chundangapoyil Rizwan and Muhammad Usman 💯💯#UAEvIRE | 🎥 @AbuDhabiCricket pic.twitter.com/7qxOTifVYuThe winning moment! 🎉
— ICC (@ICC) January 8, 2021
🇦🇪 UAE recorded just their second victory over a Full Member in ODIs thanks to centuries from Chundangapoyil Rizwan and Muhammad Usman 💯💯#UAEvIRE | 🎥 @AbuDhabiCricket pic.twitter.com/7qxOTifVYu
-
1️⃣0️⃣9️⃣ runs
— ICC (@ICC) January 8, 2021 " class="align-text-top noRightClick twitterSection" data="
1️⃣3️⃣6️⃣ balls
🌟 Maiden ODI 💯
Chundangapoyil Rizwan is named Player of the Match for his sublime knock! 👏#UAEvIRE pic.twitter.com/2X8cBcPhBN
">1️⃣0️⃣9️⃣ runs
— ICC (@ICC) January 8, 2021
1️⃣3️⃣6️⃣ balls
🌟 Maiden ODI 💯
Chundangapoyil Rizwan is named Player of the Match for his sublime knock! 👏#UAEvIRE pic.twitter.com/2X8cBcPhBN1️⃣0️⃣9️⃣ runs
— ICC (@ICC) January 8, 2021
1️⃣3️⃣6️⃣ balls
🌟 Maiden ODI 💯
Chundangapoyil Rizwan is named Player of the Match for his sublime knock! 👏#UAEvIRE pic.twitter.com/2X8cBcPhBN
-
🌟 Muhammad Usman – 102*
— ICC (@ICC) January 8, 2021 " class="align-text-top noRightClick twitterSection" data="
🌟 Chundangapoyil Rizwan – 109
👬 184-run fourth-wicket stand – a record for UAE in ODIs
A terrific batting performance helped UAE defeat Ireland by six wickets in the first ODI 👏#UAEvIRE pic.twitter.com/7yBbt3quMw
">🌟 Muhammad Usman – 102*
— ICC (@ICC) January 8, 2021
🌟 Chundangapoyil Rizwan – 109
👬 184-run fourth-wicket stand – a record for UAE in ODIs
A terrific batting performance helped UAE defeat Ireland by six wickets in the first ODI 👏#UAEvIRE pic.twitter.com/7yBbt3quMw🌟 Muhammad Usman – 102*
— ICC (@ICC) January 8, 2021
🌟 Chundangapoyil Rizwan – 109
👬 184-run fourth-wicket stand – a record for UAE in ODIs
A terrific batting performance helped UAE defeat Ireland by six wickets in the first ODI 👏#UAEvIRE pic.twitter.com/7yBbt3quMw
ഇന്ത്യയില്‍ ക്രിക്കറ്റിന് തുടക്കം കുറിച്ച തലശേരിയില്‍ നിന്നുള്ള റിസ്വാന് ബാറ്റ് കൊണ്ട് മായാജാലം കാണിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നില്ല. കേരള ഇലവന് വേണ്ടി മുമ്പ് കളിച്ച പരിചയവും ഗുണം ചെയ്‌തു. 2019 ജനുവരി മുതല്‍ യുഎഇ ദേശീയ ടീമിന്‍റെ ഭാഗമായ റിസ്വാന്‍ ഏകദിന, ടി-20 ടീമുകളില്‍ കളിക്കുന്നുണ്ട്. യുഎഇക്ക് വേണ്ടി മുഹമ്മദ് ഉസ്‌മാനും മത്സരത്തില്‍ സെഞ്ച്വറി നേടി.
-
Chundangapoyil Rizwan’s exceptional knock came to an end with this equally exceptional Harry Tector catch 👀#UAEvIRE pic.twitter.com/S17MUdG5JK
— ICC (@ICC) January 8, 2021 " class="align-text-top noRightClick twitterSection" data="
">Chundangapoyil Rizwan’s exceptional knock came to an end with this equally exceptional Harry Tector catch 👀#UAEvIRE pic.twitter.com/S17MUdG5JK
— ICC (@ICC) January 8, 2021Chundangapoyil Rizwan’s exceptional knock came to an end with this equally exceptional Harry Tector catch 👀#UAEvIRE pic.twitter.com/S17MUdG5JK
— ICC (@ICC) January 8, 2021
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തിളങ്ങിയ ടിനു യോഹന്നാൻ, എസ് ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരുടെ കൂട്ടത്തിലേക്കാണ് മുഹമ്മദ് റിസ്വാന്‍ ഇടം നേടുന്നത്. അറബ് വസന്തത്തിന്‍റെ പെരുമ നെഞ്ചേറ്റുന്ന മലയാളിക്ക് റിസ്വാന്‍റെ നേട്ടം മറ്റൊരു അഭിമാന മുഹൂര്‍ത്തം കൂടിയാണ്.
പര്യടനത്തിന്‍റെ ഭാഗമായി യുഎഇക്ക് എതിരെ അയര്‍ലന്‍ഡ് നാല് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് കളിക്കുന്നത്. പരമ്പരയിലെ അടുത്ത മത്സരം ഈ മാസം 10ന് ഇതേ വേദിയില്‍ നടക്കും.