ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 420 റണ്‍സ് വിജയ ലക്ഷ്യം. ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ 178 റൺസിന് ഓൾഔട്ടായതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 420 റൺസായത്. നാലാം ദിനം വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി.
ഇംഗ്ലീഷ് നിരയില്‍ 40 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടാണ് ടോപ്പ് സ്‌കോറര്‍. റൂട്ടിനെ കൂടാതെ 16 റണ്‍സെടുത്ത ഓപ്പണര്‍ ഡോം സിബ്ലിയും 18 റണ്‍സെടുത്ത ഡ്വാന്‍ ലോറന്‍സും 28 റണ്‍സെടുത്ത ഒലി പോപ്പും 24 റണ്‍സെടുത്ത ജോഷ് ബട്‌ലറും 25 റണ്‍സെടുത്ത ഡോം ബെസും രണ്ടക്കം കടന്നു.
-
1st Test. 43.3: S Nadeem to J Leach (4), 4 runs, 172/8 https://t.co/VJF6Q6jMis #INDvENG @Paytm
— BCCI (@BCCI) February 8, 2021 " class="align-text-top noRightClick twitterSection" data="
">1st Test. 43.3: S Nadeem to J Leach (4), 4 runs, 172/8 https://t.co/VJF6Q6jMis #INDvENG @Paytm
— BCCI (@BCCI) February 8, 20211st Test. 43.3: S Nadeem to J Leach (4), 4 runs, 172/8 https://t.co/VJF6Q6jMis #INDvENG @Paytm
— BCCI (@BCCI) February 8, 2021
ഇന്ത്യക്ക് വേണ്ടി ആര്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഷഹബാദ് നദീം രണ്ടും ഇശാന്ത് ശര്‍മ, ജസ്‌പ്രീത് ബുമ്ര എന്നവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
-
R Ashwin’s six-wicket haul has helped India bowl England out for 178 👏
— ICC (@ICC) February 8, 2021 " class="align-text-top noRightClick twitterSection" data="
The hosts need 420 to win.#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/WeexhroI56
">R Ashwin’s six-wicket haul has helped India bowl England out for 178 👏
— ICC (@ICC) February 8, 2021
The hosts need 420 to win.#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/WeexhroI56R Ashwin’s six-wicket haul has helped India bowl England out for 178 👏
— ICC (@ICC) February 8, 2021
The hosts need 420 to win.#INDvENG ➡️ https://t.co/gnj5x4GOos pic.twitter.com/WeexhroI56
നേരത്തെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 257 റണ്‍സെന്ന നിലയില്‍ നാലാം ദിവസം ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ടീം ഇന്ത്യക്ക് 80 റണ്‍സാണ് സ്‌കോര്‍ ബോർഡില്‍ കൂട്ടിച്ചേര്‍ത്തത്. അര്‍ദ്ധസെഞ്ച്വറിയോടെ 85 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നപ്പോള്‍ ആര്‍ അശ്വന്‍ 31 റണ്‍സെടുത്തും ഷഹബാസ് നദീം (0), ഇശാന്ത് ശര്‍മ (4), ജസ്‌പ്രീത് ബുമ്ര (0) എന്നിവര്‍ രണ്ടക്കം കാണാതെയും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ഡോം ബെസ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജാക് ലീച്ച്, ജോഫ്ര ആര്‍ച്ചര്‍, ജിമ്മി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
300 വിക്കറ്റ് നേട്ടവുമായി ഇശാന്ത് ശര്‍മ
300 വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഡാനിയല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഇശാന്ത് നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ വീഴ്‌ത്തുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് ഇശാന്ത് ശര്‍മ. 98-ാമത്തെ ടെസ്റ്റിലാണ് ഇശാന്തിന്‍റെ ചരിത്ര നേട്ടം. 619 വിക്കറ്റ് വീഴ്‌ത്തിയ അനില്‍ കുംബ്ലെയാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പേസറാണ് ഇശാന്ത് ശര്‍മ. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്, സഹീര്‍ ഖാന്‍ എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയത്.