ന്യൂഡല്‍ഹി : ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ ശിഖര്‍ ധവാന്‍ നയിക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചു. ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍. പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് വീതം ടി20യും ഏകദിനങ്ങളും ഇന്ത്യന്‍ സംഘം കളിക്കും.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും. ഓപ്പണര്‍ റോളില്‍ നായകന്‍ ധവാനെ കൂടാതെ പ്രിഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, എന്നിവര്‍ക്ക് സംഘത്തില്‍ അവസരം ലഭിച്ചു. വണ്‍ ഡൗണായി റിതുരാജ് ഗെയ്‌ക്ക്‌വാദ്, സൂര്യകുമാര്‍ യാദവ് എന്നിവരെയും പരിഗണിച്ചു.
ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ മനീഷ് പാണ്ഡെ ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് മധ്യനിരയില്‍ അവസരം ഒരുങ്ങും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷനും സഞ്ജുവിനും സംഘത്തില്‍ ഇടം നേടി.
also read: വല നിറച്ച് പറങ്കിപ്പട; യൂറോപ്യന്‍ അങ്കത്തിനൊരുങ്ങി റോണോയും കൂട്ടരും
ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, കെ ഗൗതം, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവദീപ് സെയ്‌നി, ചേതന്‍ സക്കറിയ എന്നിവര്‍ക്കും അവസരം ലഭിച്ചേക്കും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലുള്ളവരെ ഒഴിവാക്കിയാണ് സമാന്തര നിശ്ചിത ഓവര്‍ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുല്‍ ദ്രാവിഡാകും പരിശീലകന്‍റെ വേഷത്തില്‍.