ETV Bharat / sports

എറിഞ്ഞിട്ട് ഇംഗ്ലണ്ട്; ആറ് വിക്കറ്റിന് 257, ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍

author img

By

Published : Feb 7, 2021, 5:46 PM IST

ചെന്നൈയില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 578 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് മോശം തുടക്കം. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്‌ടമായി

ഇന്ത്യയെ കറക്കി വീഴ്‌ത്തി വാര്‍ത്ത  റിഷഭിന് ഫിഫ്‌റ്റി വാര്‍ത്ത  ബെസിന് അഞ്ച് വിക്കറ്റ് വാര്‍ത്ത  india was overthrown news  fifty for rishabh news  bess took five wickets news
റിഷഭ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. ചെന്നൈയില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോറായ 578 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 257 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 33 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറും എട്ട് റണ്‍സെടുത്ത ആര്‍ അശ്വിനുമാണ് ക്രീസില്‍.

ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 73 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ ടീം ഇന്ത്യയെ അര്‍ദ്ധസെഞ്ച്വറിയോടെ 73 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 91 റണ്‍സെടുത്ത റിഷഭ് പന്തും ചേര്‍ന്നാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 119 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലീഷ് സ്‌പിന്നര്‍ ഡോം ബെസാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പോളിച്ചത്. ബെസിന്‍റെ പന്തില്‍ ബേണ്‍സിന് ക്യാച്ച് വഴങ്ങിയാണ് പൂജാര പവലിയനിലേക്ക് മടങ്ങിയത്.

മൂന്നാം ദിനം നാല് വിക്കറ്റ് വീഴ്‌ത്തിയ ബെസാണ് കളി ഇംഗ്ലണ്ടിന്‍റെ വരുതിയിലാക്കിയത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് തിളങ്ങിയ റിഷഭ് പന്തിനെ കറക്കി വീഴ്‌ത്തിയതും ബെസായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ അജിങ്ക്യാ രഹാനെയും ബെസിന്‍റെ പന്തിന്‍റെ ചൂടറിഞ്ഞു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശുഭ്‌മാന്‍ ഗില്ലിന്‍റെയും വിക്കറ്റ് വീഴ്‌ത്തി പേസര്‍ ജോഫ്ര ആര്‍ച്ചര്‍ സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കി. ചെന്നൈയില്‍ മൂന്നാം ദിനം എല്ലാ മേഖലകളിലും ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തിയ ടെസ്റ്റില്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ച ചേതേശ്വര്‍ പൂജാരയും റിഷഭ് പന്തും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്.

എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഇംഗ്ലണ്ടാണ് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് 23 റണ്‍സ് കൂടി മാത്രമെ സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.