ശ്രീനഗര്‍: വ്യാജ അപകടം സൃഷ്‌ടിച്ച് ട്രക്കില്‍ നിന്നും 50 ലക്ഷം രൂപയോളം വിലമതിക്കുന്ന ഡ്രൈ ഫ്രൂട്‌സ് കൊള്ളയടിച്ച നാലംഗ സംഘം പിടിയില്‍. ജമ്മു കശ്‌മീരിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ മുഹമ്മദ് ഷബീർ, മുഹമ്മദ് അബ്‌ദുളള, അയാസ് അഹമ്മദ്, ഇബ്രാർ അലി എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്.
സെപ്‌റ്റംബർ 12, 13 തീയതികളിൽ ശ്രീനഗറിൽ എത്തിക്കേണ്ട ഡ്രൈ ഫ്രൂട്ട്‌സ് ട്രക്ക് ഉടമയും മറ്റ് രണ്ട് പേരും ചേർന്ന് ബാൻ ടോൾ പ്ലാസയ്ക്ക് സമീപമുള്ള മറ്റൊരു ട്രക്കിലേക്ക് മാറ്റി. ശ്രീനഗറിൽ എത്തിക്കാനുള്ള ട്രക്കിൽ 15 ഓളം പെട്ടികൾ മാത്രം സൂക്ഷിച്ചു. തുടര്‍ന്ന് വ്യാജ അപകടമുണ്ടാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യഥാര്‍ഥ അപകടമായി തോനുന്നതിന് 15 ഓളം പെട്ടികള്‍ അപകട സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്‌തു. ശേഷം ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മൊഹമ്മദ് ഓടിച്ചിരുന്ന JK20C-3611 രജിസ്ട്രേഷൻ നമ്പറുള്ള ട്രക്കില്‍ നിന്നാണ് ഡ്രൈ ഫ്രൂട്ട്‌സ് കൊളളയടിച്ചത്.
പന്ത്യാൽ പ്രദേശത്താണ് വ്യാജ അപകടം നടത്തിയത്. റജൗരിയിലെ ബാൻ ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് ഡ്രൈ ഫ്രൂട്ട്സ് ബോക്‌സുകളും ട്രക്കും പൊലീസ് കണ്ടെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.