കേപ് ടൗണ്‍: ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി നിശ്ചയിച്ച ഏകദിന പരമ്പര അനിശ്ചിതമായി മാറ്റിവെച്ചു. ദക്ഷിണാഫ്രിക്കന്‍ താരത്തിനും ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്വാറന്‍റൈനില്‍ കഴിഞ്ഞ ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പരമ്പര പുനരാരംഭിക്കുന്ന തിയതി അധികൃതര്‍ പിന്നീട് അറിയിക്കും.
-
🚨 JUST IN: The #SAvENG ODI series has been postponed.
— ICC (@ICC) December 7, 2020 " class="align-text-top noRightClick twitterSection" data="
The decision was taken jointly by the two boards to ensure the mental and physical health and welfare of players from both teams.
A decision will be made between the boards as to when the series will now take place. pic.twitter.com/tiGKEkNL0b
">🚨 JUST IN: The #SAvENG ODI series has been postponed.
— ICC (@ICC) December 7, 2020
The decision was taken jointly by the two boards to ensure the mental and physical health and welfare of players from both teams.
A decision will be made between the boards as to when the series will now take place. pic.twitter.com/tiGKEkNL0b🚨 JUST IN: The #SAvENG ODI series has been postponed.
— ICC (@ICC) December 7, 2020
The decision was taken jointly by the two boards to ensure the mental and physical health and welfare of players from both teams.
A decision will be made between the boards as to when the series will now take place. pic.twitter.com/tiGKEkNL0b
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ഓയിന്‍ മോര്‍ഗനും കൂട്ടരും ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ നിശ്ചിയിച്ചിരുന്നത്. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ രണ്ട് തവണ പരമ്പരയുടെ ഭാഗമായുള്ള ഏകദിന മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആദ്യ ഏകദിനം മാറ്റിവെച്ചത്.
പിന്നാലെ അടുത്ത ദിവസം നടക്കാനിരുന്ന ഏകദിനം ഹോട്ടല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. പിന്നാലെയാണ് ഇന്ന് പരമ്പര തന്നെ ഉപേക്ഷിച്ചത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടി20 പരമ്പര ഇംഗ്ലണ്ട് ഏകപക്ഷീയമായ മൂന്ന് ജയങ്ങളോടെ സ്വന്തമാക്കിയിരുന്നു. കൊവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു പര്യടനം നടന്നത്.