ETV Bharat / sports

ബാന്‍ക്രോഫ്‌റ്റിന്‍റെ വെളിപ്പെടുത്തല്‍; പുനരന്വേഷണത്തിന് തയാറെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

2018ല്‍ നടന്ന കേപ്‌ ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കെതിരെ പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ ബൗളേഴ്‌സിനും പന്ത് ചുരണ്ടലിനെ കുറിച്ച് അറിയാമെന്നാണ് കാമറൂണ്‍ ബാന്‍ക്രോഫ്‌റ്റ് വെളിപ്പെടുത്തിയത്

author img

By

Published : May 15, 2021, 8:54 PM IST

ball tampering update  ca on ball tampering news  ca on bancroft news  പന്ത് ചുരണ്ടല്‍ അപ്പ്‌ഡേറ്റ്  ക്രിക്കറ്റ് ഓസ്‌ട്രേലിയ പന്ത് ചുരണ്ടലിനെ കുറിച്ച് വാര്‍ത്ത  ക്രിക്കറ്റ് ഓസ്‌ട്രേലിയ ബാന്‍ക്രോഫ്‌റ്റിനെ കുറിച്ച് വാര്‍ത്ത
ക്രിക്കറ്റ് ഓസ്‌ട്രേലിയ

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുനരന്വേഷണത്തിന് തയാറെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കാമറൂൺ ബാൻക്രോഫ്റ്റിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേപ്‌ ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കെതിരെ പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ ബൗളേഴ്‌സിനും പന്ത് ചുരണ്ടലിനെ കുറിച്ച് അറിയാമെന്നാണ് ബാന്‍ക്രോഫ്‌റ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.

പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണമാണ് മുമ്പ് നടത്തിയതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ മുന്നോട്ട് വരണം. അവര്‍ക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് പ്രതികരിച്ചു. ബാന്‍ക്രോഫ്‌റ്റിന്‍റെ പേരെടുത്ത് പറയാതെയാണ് പ്രതികരണം. സംഭവത്തില്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ കാമറൂണ്‍ ബാന്‍ക്രോഫ്‌റ്റ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് മുന്നില്‍ എത്തുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കായിക ലോകം.

കൂടുതല്‍ വായനക്ക്: പന്ത് ചുരണ്ടല്‍ ഓസിസ് ബൗളര്‍മാരുടെ അറിവോടെ; വെളിപ്പെടുത്തലുമായി ബാന്‍ക്രോഫ്‌റ്റ്

കേപ്‌ടൗണിലെ വിവാദ ടെസ്റ്റിന്‍റെ മൂന്നാം ദിവസമാണ് പന്ത് ചുരണ്ടലുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ലോകത്തിന് മുമ്പില്‍ എത്തിയത്. ബാന്‍ക്രോഫ്‌റ്റ് പന്ത് ചുരണ്ടുന്ന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ വൈറലായി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ കറുത്ത ദിനങ്ങളില്‍ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.