ധാക്ക: ബംഗാളാദേശിനെ വരുതിയിലാക്കാന്‍ ധാക്കയില്‍ കരീബിയന്‍ പോരാട്ടത്തിന് തുടക്കം. ധാക്ക ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ദിനം സ്റ്റമ്പ് ഊരുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 223 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 74 റണ്‍സെടുത്ത എന്‍ക്രുമ ബോണറും 22 റണ്‍സെടുത്ത ജോഷ്വ ഡിസില്‍വയുമാണ് ക്രീസില്‍. 47 റണ്‍സെടുത്ത ഓപ്പണര്‍ ബ്രാത്‌വെയിറ്റും 36 റണ്‍സെടുത്ത ജോണ്‍ കാമ്പലും ചേര്‍ന്ന് വിന്‍ഡീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സാണ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്.
-
An unbeaten 45-run stand between Nkrumah Bonner and Joshua Da Silva takes West Indies to 223/5 at stumps on day one. #BANvWI ➡️ https://t.co/dBeaLSIAyM pic.twitter.com/LbBYXZiJKL
— ICC (@ICC) February 11, 2021 " class="align-text-top noRightClick twitterSection" data="
">An unbeaten 45-run stand between Nkrumah Bonner and Joshua Da Silva takes West Indies to 223/5 at stumps on day one. #BANvWI ➡️ https://t.co/dBeaLSIAyM pic.twitter.com/LbBYXZiJKL
— ICC (@ICC) February 11, 2021An unbeaten 45-run stand between Nkrumah Bonner and Joshua Da Silva takes West Indies to 223/5 at stumps on day one. #BANvWI ➡️ https://t.co/dBeaLSIAyM pic.twitter.com/LbBYXZiJKL
— ICC (@ICC) February 11, 2021
രണ്ടി വിക്കറ്റിന് 87 റണ്‍സെന്ന നിലിയില്‍ നിന്നും നാല് വിക്കറ്റിന് 116 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്ന വിന്‍ഡീസ് നിരയെ ബോണറും ബ്ലാക്ക് വുഡും ചേര്‍ന്നാണ് കരകയറ്റിയത്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. ബംഗ്ലാദേശിന് വേണ്ടി അബു ജെയ്‌ദും തൈജുല്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ സോമയ സര്‍ക്കാര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ഒരു മാറ്റവുമായാണ് കരീബിയന്‍സ് ധാക്കയില്‍ ബംഗ്ലാദേശിനെ കീഴടക്കാന്‍ എത്തിയത്. കേമര്‍ റോച്ചിന് പകരം അല്‍സാരി ജോസഫ് വിന്‍ഡീസ് ടീമിലെത്തി. മറുഭാഗത്ത് മൂന്ന് മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങിയത്. പരിക്കേറ്റ ഷാക്കിബ്, മുസ്‌തഫിസുര്‍, ഷദ്‌മാന്‍ എന്നിവര്‍ക്ക് പകരം സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിതുന്‍, അബു ജെയദ് എന്നിവര്‍ ടീമിലെത്തി.
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകരായ വിന്‍ഡീസ് മൂന്ന് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ കെയില്‍ മയേഴ്‌സിന്‍റെ കരുത്തിലായിരുന്നു കരീബിയന്‍സിന്‍റെ ജയം. 310 പന്തില്‍ ഇരട്ട സെഞ്ച്വറിയോടെ 210 റണ്‍സെടുത്ത മയേഴ്‌സ് പുറത്താകാതെ നിന്നു.