ETV Bharat / sports

ബംഗ്ലാദേശിന് 430 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്; രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 75 റണ്‍സുമായി കരീബിയന്‍സ്

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ആതിഥേയരായ ബംഗ്ലാദേശ് 430 റണ്‍സെടുത്ത് പുറത്തായി.

കരീബിയന്‍സിന് രണ്ട് വിക്കറ്റ് നഷ്‌ടം വാര്‍ത്ത  ബ്രാത്‌വെയിറ്റിന് അര്‍ദ്ധസെഞ്ച്വറി വാര്‍ത്ത  caribbeans lost two wickets news  half-century for brathwaite news
ടെസ്റ്റ്
author img

By

Published : Feb 4, 2021, 7:32 PM IST

ധാക്ക: ബംഗ്ലാദേശ് പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ ടെസ്റ്റില്‍ രണ്ടാം ദിനം വെസ്റ്റ് ഇന്‍ഡീസ് ഭേദപ്പെട്ട നിലയില്‍. ബംഗ്ലാദേശുയര്‍ത്തിയ 430 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 75 റണ്‍സെടുത്തു. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 49 റണ്‍സെടുത്ത വിന്‍ഡീസ് നായകന്‍ ബ്രാത്‌വെയിറ്റും 17 റണ്‍സെടുത്ത ബോണറുമാണ് ക്രീസില്‍. മൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ ജോണ്‍ കാംപെല്‍, രണ്ട് റണ്‍സെടുത്ത മോസെലി എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്‌ടമായത്. ബംഗ്ലാദേശിന് വേണ്ടി മുസ്‌തഫിസുര്‍ റഹ്‌മാനാണ് രണ്ട് വിക്കറ്റും വീഴ്‌ത്തിയത്.

നേരത്തെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 242 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടര്‍ന്ന ആതിഥേയര്‍ക്ക് 38 റണ്‍സെടുത്ത ലിറ്റണ്‍ ദാസിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. എട്ടാമനായി ഇറങ്ങി സെഞ്ച്വറിയോടെ 103 റണ്‍സെടുത്ത മെഹിദി മിറാസാണ് ബംഗ്ലാദേശിന് ശക്തമായ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ സമ്മാനിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ അര്‍ദ്ധസെഞ്ച്വറിയോടെ 68 റണ്‍സെടുത്തും ഓപ്പണര്‍ ഷദ്‌മാന്‍ ഇസ്‌ലാം അര്‍ദ്ധസെഞ്ച്വറിയോടെ 59 റണ്‍സെടുത്തും പുറത്തായി. വിന്‍ഡീസിന് വേണ്ടി ജോമല്‍ വരികാന്‍ നാലും കോണ്‍വാള്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. പേസര്‍മാരായ കേമര്‍ റോച്ച്, ഗബ്രിയേല്‍, ഓള്‍റൗണ്ടര്‍ ബോണര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ബംഗ്ലാദേശ് പര്യടനത്തിന്‍റെ ഭാഗമായി രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസ് ടീം കളിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.