ETV Bharat / sports

ആഷസ് പോരാട്ടത്തിന് ഓസിസ്; ആദ്യ ടെസ്റ്റ് ഗാബയില്‍ - ashes update

ഈ കലണ്ടര്‍ വര്‍ഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നടന്നത് ഒഴിച്ചാല്‍ ഇതേവരെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല

ആഷസ് അപ്പ്‌ഡേറ്റ്  ഗാബ ടെസ്റ്റ് വാര്‍ത്ത  ashes update  gaba test news
ആഷസ്
author img

By

Published : May 19, 2021, 11:58 AM IST

സിഡ്‌നി: കൊവിഡ് കാലത്തെ ആഷസ് പോരാട്ടങ്ങള്‍ ഡിസംബര്‍ എട്ടിന് ആരംഭിക്കും. ഓസ്‌ട്രേലിയയിലെ ഗാബയിലാണ് ആദ്യ ടെസ്റ്റ്. ആഷസ് നിലനിര്‍ത്താനുള്ള പോരാട്ടമാണ് ഇംഗ്ലണ്ടിനെതിരെ ഇത്തവണ ആതിഥേയരായ ഓസിസ് നടത്തുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം അഡ്‌ലെയ്‌ഡില്‍ ഡിസംബര്‍ 16ന് നടക്കും. ഡേ-നൈറ്റ് ടെസ്റ്റിനാകും അഡ്‌ലെയ്‌ഡ് വേദിയാവുക.

തുടര്‍ന്ന് മെല്‍ബണും സിഡ്‌നിയും യഥാക്രമം ബോക്‌സിങ് ഡേ, പുതുവത്സര ടെസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കും. ആഷസിലെ അവസാന ടെസ്റ്റ് പെര്‍ത്തിലാകും നടക്കുക. ജനുവരി 14 മുതല്‍ പെര്‍ത്തില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസിലെ കങ്കാരുക്കളുടെ നാട്ടിലെ അവസാന മത്സരം.

ആഷസ് അപ്പ്‌ഡേറ്റ്  ഗാബ ടെസ്റ്റ് വാര്‍ത്ത  ashes update  gaba test news
ആഷസ് ട്രോഫി(ഫയല്‍ ചിത്രം).

കൂടുതല്‍ കായിക വാര്‍ത്തകള്‍: ടൂറിന്‍ വിടാന്‍ റോണോ; സൂപ്പര്‍ കാറുകള്‍ പാക്ക് ചെയ്‌തു

ആഷസിന് മുന്നോടിയായി അഫ്‌ഗാനിസ്ഥാനെതിരായ പ്രഥമ ടെസ്റ്റ് മത്സരത്തിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം മാറ്റിവച്ച ടെസ്റ്റാണ് ഇത്തവണ നവംബര്‍ 27ന് നടക്കാനിരിക്കുന്നത്.

കൂടുതല്‍ കായിക വാര്‍ത്തകള്‍: ബെന്‍സേമ വീണ്ടും ദേശീയ ടീമിലേക്ക്; തിരിച്ചുവരവ് ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം

ഈ കലണ്ടര്‍ വര്‍ഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നടന്നത് ഒഴിച്ചാല്‍ ഇതേവരെ ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ കളിച്ചിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ പരമ്പരകള്‍ മാറ്റിവെച്ചതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്. ഗാബയില്‍ നടന്ന ആവേശപ്പോരിനൊടുവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയാണ് ഇന്ത്യന്‍ സംഘം നാട്ടിലേക്ക് മടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.