ETV Bharat / sports

ഓസ്ട്രേലിയക്ക് വീണ്ടും നാണക്കേട്; ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിലും തോല്‍വി - മിച്ചല്‍ സ്റ്റാര്‍ക്ക്

അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ആഫിഫ് ഹുസൈനും(31 പന്തില്‍ 37), നൂറുല്‍ ഹസനും(21 പന്തില്‍ 22) ചേര്‍ന്നാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്.

bangladesh beat australia  bangladesh vs australia  രണ്ടാം ടി20 മത്സരം  ഓസ്ട്രേലിയ- ബംഗ്ലാദേശ്  ഓസ്ട്രേലിയക്ക് തോല്‍വി  മിച്ചല്‍ സ്റ്റാര്‍ക്ക്  മിച്ചല്‍ മാര്‍ഷ്
ഓസ്ട്രേലിയക്ക് വീണ്ടും നാണക്കേട്; ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യിലും തോല്‍വി
author img

By

Published : Aug 4, 2021, 10:31 PM IST

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്ക് തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 122 റണ്‍സ് വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് മറികടന്നത്.

സ്കോര്‍: ഓസ്ട്രേലിയ 212/7(20), ബംഗ്ലാദേശ് 123/5 (18.4).

അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ആഫിഫ് ഹുസൈനും(31 പന്തില്‍ 37), നൂറുല്‍ ഹസനും(21 പന്തില്‍ 22) ചേര്‍ന്നാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ (26), മെഹ്ദി ഹസന്‍ (23), മുഹമ്മദ് നയീം (9), സൗമ്യ സര്‍ക്കാര്‍ (0), മെഹമ്മദുള്ള(0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

also read: '2024ലെ പാരീസ് ഒളിമ്പിക്സിലും ഞാനുണ്ടാവും': പിവി സിന്ധു

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, ആഷ്ടൺ അഗർ, ആദം സാംപ, ആന്‍ട്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം മിച്ചല്‍ മാര്‍ഷ് (42 പന്തില്‍ 45), ഹെന്‍റിക്കസ്ൾ(25 പന്തില്‍ 30) എന്നിവരാണ് ഓസീസ് നിരയിലെ ടോപ് സ്കോറര്‍ മാര്‍.

മിച്ചല്‍ സ്റ്റാര്‍ക്ക് (13*), ആന്‍ട്രൂ ടൈ (3*), ആഷ്ടൺ ടെര്‍ണര്‍ (3) ജോഷെ ഫിലിപ്പ്(10), അലക്സ് ക്യാരി(11), മാത്യു വെയ്ഡ്(4) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷൊറിഫുള്‍ ഇസ്ലാം രണ്ടു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.