ബിര്‍മിങ്ഹാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടി-20യില്‍ വിന്‍ഡീസിന് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 190 റണ്‍സ് നേടിയത്. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ച്വറിയും, ദിനേശ് കാര്‍ത്തിക്കിന്‍റെ ഫിനിഷിങുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
-
🚨 Milestone Alert 🚨
— BCCI (@BCCI) July 29, 2022 " class="align-text-top noRightClick twitterSection" data="
Congratulations to #TeamIndia captain @ImRo45 as he becomes the leading run-getter in T20Is (in Men's cricket). 👏 👏
Follow the match ▶️ https://t.co/qWZ7LSCVXA #WIvIND pic.twitter.com/koukfHIR2i
">🚨 Milestone Alert 🚨
— BCCI (@BCCI) July 29, 2022
Congratulations to #TeamIndia captain @ImRo45 as he becomes the leading run-getter in T20Is (in Men's cricket). 👏 👏
Follow the match ▶️ https://t.co/qWZ7LSCVXA #WIvIND pic.twitter.com/koukfHIR2i🚨 Milestone Alert 🚨
— BCCI (@BCCI) July 29, 2022
Congratulations to #TeamIndia captain @ImRo45 as he becomes the leading run-getter in T20Is (in Men's cricket). 👏 👏
Follow the match ▶️ https://t.co/qWZ7LSCVXA #WIvIND pic.twitter.com/koukfHIR2i
അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ കാര്‍ത്തിക്ക് 19 പന്തില്‍ 41 റണ്‍സാണ് അടിച്ചെടുത്തത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയ്‌ക്കായി നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം സൂര്യകുമാര്‍ യാദവാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഇരുവരും ഒന്നാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറില്‍ അകേൽ ഹൊസൈനാണ് 16 പന്തില്‍ 24 റണ്‍സ് നേടിയ സൂര്യകുമാറിനെ പുറത്താക്കിയത്.
-
A respectable innings from the skipper! @ImRo45
— FanCode (@FanCode) July 29, 2022 " class="align-text-top noRightClick twitterSection" data="
Watch the India tour of West Indies, only on #FanCode👉https://t.co/RCdQk1l7GU@BCCI @windiescricket#WIvIND #INDvsWIonFanCode #INDvsWI pic.twitter.com/EWP2tlylqL
">A respectable innings from the skipper! @ImRo45
— FanCode (@FanCode) July 29, 2022
Watch the India tour of West Indies, only on #FanCode👉https://t.co/RCdQk1l7GU@BCCI @windiescricket#WIvIND #INDvsWIonFanCode #INDvsWI pic.twitter.com/EWP2tlylqLA respectable innings from the skipper! @ImRo45
— FanCode (@FanCode) July 29, 2022
Watch the India tour of West Indies, only on #FanCode👉https://t.co/RCdQk1l7GU@BCCI @windiescricket#WIvIND #INDvsWIonFanCode #INDvsWI pic.twitter.com/EWP2tlylqL
മൂന്നാം നമ്പറിലെത്തിയ ശ്രേയസ് അയ്യര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. റിഷഭ് പന്ത് (12), ഹര്‍ദിക് പാണ്ഡ്യ (1), രവിന്ദ്ര ജഡേജ (16) എന്നിവര്‍ക്കും തിളങ്ങാനായില്ല. 10 പന്തില്‍ 13 റണ്‍സുമായി അശ്വിന്‍ പുറത്താകാതെ നിന്നു.
-
Dinesh Karthik's sizzling knock helps India post a big total 💪
— ICC (@ICC) July 29, 2022 " class="align-text-top noRightClick twitterSection" data="
Watch #WIvIND for FREE on https://t.co/CPDKNxpgZ3 (in select regions) 📺 | 📝 Scorecard: https://t.co/2MDSoy7tTt pic.twitter.com/YE5xg98NtA
">Dinesh Karthik's sizzling knock helps India post a big total 💪
— ICC (@ICC) July 29, 2022
Watch #WIvIND for FREE on https://t.co/CPDKNxpgZ3 (in select regions) 📺 | 📝 Scorecard: https://t.co/2MDSoy7tTt pic.twitter.com/YE5xg98NtADinesh Karthik's sizzling knock helps India post a big total 💪
— ICC (@ICC) July 29, 2022
Watch #WIvIND for FREE on https://t.co/CPDKNxpgZ3 (in select regions) 📺 | 📝 Scorecard: https://t.co/2MDSoy7tTt pic.twitter.com/YE5xg98NtA
ഒരു വശത്ത് തുടര്‍ച്ചയായി വിക്കറ്റ് വീണപ്പോള്‍ മറുവശത്ത് ക്യാപ്‌ടന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചത്. 35 പന്തിലാണ് രോഹിത് ശര്‍മ്മ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 44 പന്തില്‍ 64 റണ്‍സ് നേടിയ രോഹിതിനെ ജേസണ്‍ ഹോള്‍ഡറാണ് ഹെറ്റ്‌മെയറിന്‍റെ കൈകളിലെത്തിച്ചത്. മത്സരത്തില്‍ അന്താരാഷ്‌ട്ര ടി-20 റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനവും രോഹിത് സ്വന്തമാക്കി.
വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് നേടി. ഹോള്‍ഡര്‍, കീമോ പോള്‍, അകേല്‍ ഹൊസൈന്‍, ഒബെഡ് മക്കോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.