മുംബൈ : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് ബോളിങ് (India Women vs Australia Women 3rd ODI). ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലിസ ഹീലി (Alyssa Healy) ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
കഴിഞ്ഞ മത്സരത്തിലേതില്‍ നിന്ന് ഇരു ടീമുകളും ഓരോ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഓസീസ് നിരയിലേക്ക് ഡാർസി ബ്രൗണിന് പകരം മേഗൻ ഷട്ടാണ് എത്തിയത്. ഇന്ത്യയ്‌ക്കായി മന്നത്ത് കശ്യപ് (Mannat Kashyap ODI debut) ഏകദിന അരങ്ങേറ്റം നടത്തുന്നതായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) അറിയിച്ചു.
സ്നേഹ് റാണയാണ് പുറത്തായത്. കളിച്ച രണ്ട് മത്സരങ്ങളിലും ആതിഥേയരെ സന്ദര്‍ശകര്‍ തോല്‍പ്പിച്ചിരുന്നു. ഇതോടെ ഓസീസ് വൈറ്റ്‌വാഷ് ലക്ഷ്യം വയ്‌ക്കുമ്പോള്‍ പരമ്പരയില്‍ ആശ്വാസ വിജയമാണ് ഇന്ത്യയുടെ മനസില്‍.
ഇന്ത്യൻ വനിതകൾ (പ്ലെയിംഗ് ഇലവൻ) : യാസ്‌തിക ഭാട്ടിയ, സ്‌മൃതി മന്ദാന, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), ദീപ്‌തി ശർമ, മന്നത്ത് കശ്യപ്, അമൻജോത് കൗർ, പൂജ വസ്ത്രകർ, ശ്രേയങ്ക പാട്ടീൽ, രേണുക താക്കൂർ സിങ് (India Women Playing XI).
ഓസ്‌ട്രേലിയ വനിതകൾ (പ്ലെയിംഗ് ഇലവൻ): ഫീബ് ലിച്ച്‌ഫീൽഡ്, അലിസ ഹീലി (ക്യാപ്റ്റന്‍ /വിക്കറ്റ് കീപ്പര്‍), എല്ലിസ് പെറി, ബെത്ത് മൂണി, താഹ്‌ലിയ മഗ്രാത്ത്, ആഷ്‌ലി ഗാർഡ്‌നർ, അന്നബെൽ സതർലാൻഡ്, ജോർജിയ വെയർഹാം, അലാന കിങ്, കിം ഗാർത്ത്, മേഗൻ ഷട്ട് (Australia Women Playing XI).
മത്സരം കാണാന്‍: ഇന്ത്യന്‍ വനിതകളും ഓസീസ് വനിതകളും തമ്മിലുള്ള മൂന്നാം ഏകദിനം ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 ചാനലിലാണ് കാണാന്‍ കഴിയുക. ഓണ്‍ലൈനായി ജിയോസിനിമ ആപ്പിലും മത്സരം ലഭ്യമാണ്. (Where to watch India women vs Australia women 3rd ODI).
ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് റണ്‍സിനുമാണ് ഓസീസ് തോല്‍പ്പിച്ചത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ജയം കളഞ്ഞുകുളിക്കുകയായിരുന്നു. ഓസ്‌ട്രേലിയ നേടിയ 258 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ആതിഥേയര്‍ 43.4 ഓവറില്‍ അഞ്ചിന് 218 റണ്‍സെന്ന നിലയില്‍ നിന്നാണ് ആതിഥേയര്‍ കളി കൈവിട്ടത്. ഇതോടെ സെഞ്ചുറിക്ക് തൊട്ടരികില്‍ വീണ റിച്ച ഘോഷിന്‍റെ പോരാട്ടം പാഴായി.
ALSO READ: തകര്‍ന്ന ഹൃദയവുമായി കോലി, ലോകകപ്പ് തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ചത് ഇങ്ങനെ
117 പന്തുകളില്‍ 13 ബൗണ്ടറികളോടെ 96 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. നേരത്തെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയ ദീപ്‌തി ശര്‍മയുടെ മികവിലായിരുന്നു ഇന്ത്യ ഓസീസിനെ പിടിച്ചുകെട്ടിയത്. മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മോശം പ്രകടനമായിരുന്നു കാഴ്‌ചവച്ചത്. ഏഴ് ക്യാച്ചുകളാണ് ടീം നഷ്‌ടപ്പെടുത്തിയത്.