ETV Bharat / sports

India vs New Zealand : കൊടുങ്കാറ്റായി അജാസ് പട്ടേൽ ; മായങ്ക് അഗർവാൾ പുറത്ത്, 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ - നിലയുറപ്പിച്ച് മായങ്ക് അഗർവാൾ

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 285 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 150 റണ്‍സ് നേടിയ മായങ്ക് അഗർവാളിനെ നഷ്ടമായി

India vs New Zealand Test  INDVSNZ  India reach 285/6 at lunch  INDVSNZ test update  ajaz patel get six wicket  ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ്  ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്‌ടം  നിലയുറപ്പിച്ച് മായങ്ക് അഗർവാൾ
India vs New Zealand: കൊടും കാറ്റായി അജാസ് പട്ടേൽ; മായങ്ക് അഗർവാൾ പുറത്ത്, ഇന്ത്യക്ക് ഏഴ്‌ വിക്കറ്റ് നഷ്ടംIndia vs New Zealand: കൊടും കാറ്റായി അജാസ് പട്ടേൽ; മായങ്ക് അഗർവാൾ പുറത്ത്, ഇന്ത്യക്ക് ഏഴ്‌ വിക്കറ്റ് നഷ്ടം
author img

By

Published : Dec 4, 2021, 12:39 PM IST

മുംബൈ : ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തുടരുന്ന ഇന്ത്യക്ക് ഏഴ്‌ വിക്കറ്റ് നഷ്‌ടം. ഉച്ചഭക്ഷണത്തിന് ശേഷം 285 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 150 റണ്‍സ് നേടിയ മായങ്ക് അഗർവാളിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 32 റണ്‍സുമായി അക്‌സർ പട്ടേലും ജയന്ത് യാദവുമാണ് ക്രീസിൽ. ഇന്ത്യൻ നിരയിലെ ഏഴ്‌ വിക്കറ്റും അജാസ് പട്ടേലാണ് നേടിയത്.

നാല് വിക്കറ്റിന് 221 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്‌ടമായി. നാലാം പന്തിൽ വൃദ്ധിമാൻ സാഹയെ(27) എൽബിയിൽ കുരുക്കിയ അജാസ് തൊട്ടടുത്ത പന്തിൽ അശ്വിനെയും(0) പുറത്താക്കി. പിന്നാലെയെത്തിയ അക്‌സർ പട്ടേൽ മായങ്ക് അഗർവാളിന് മികച്ച പിന്തുണ നൽകി സ്കോർ ഉയർത്തി.

മത്സരത്തിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയതോടെ അജാസ് പട്ടേൽ ടെസ്റ്റിലെ തന്‍റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഏഷ്യൻ മണ്ണിൽ ന്യൂസിലാൻഡിനായി ഏഴ് ടെസ്റ്റുകളിൽനിന്ന് അജാസിന്‍റെ മൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ALSO READ: SA vs IND: ഇന്ത്യയുടെ ദക്ഷിണാഫിക്കന്‍ പര്യടനം: തീരുമാനം നാളെ ?

ഒന്നാം ദിനം 27 ഓവറില്‍ 80ന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യന്‍ ഇന്നിങ്സിന് സെഞ്ച്വറി നേടി പുറത്താവാതെ നില്‍ക്കുന്ന മായങ്ക് അഗര്‍വാളിന്‍റെ പ്രകടനമാണ് കരുത്തായത്. ചേതേശ്വര്‍ പൂജാര(0), വിരാട് കോലി(0), ശുഭ്‌മാന്‍ ഗില്‍ (44), ശ്രേയസ് അയ്യര്‍ (18) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്‌ക്ക് നഷ്ടമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.