മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തിരിച്ചടി. മഴമൂലം ടോസ് വൈകുന്ന മത്സരത്തിൽ പരിക്ക് മൂലം അജിങ്ക്യ രഹാന, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ്മ എന്നിവർ കളിക്കില്ല. ന്യൂസിലൻഡ് നിരയിൽ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണും ഉണ്ടാകില്ല. പകരം ടോ ലാഥം ടീമിനെ നയിക്കും.
-
NEWS - Injury updates – New Zealand’s Tour of India
— BCCI (@BCCI) December 3, 2021 " class="align-text-top noRightClick twitterSection" data="
Ishant Sharma, Ajinkya Rahane and Ravindra Jadeja ruled out of the 2nd Test.
More details here - https://t.co/ui9RXK1Vux #INDvNZ pic.twitter.com/qdWDPp0MIz
">NEWS - Injury updates – New Zealand’s Tour of India
— BCCI (@BCCI) December 3, 2021
Ishant Sharma, Ajinkya Rahane and Ravindra Jadeja ruled out of the 2nd Test.
More details here - https://t.co/ui9RXK1Vux #INDvNZ pic.twitter.com/qdWDPp0MIzNEWS - Injury updates – New Zealand’s Tour of India
— BCCI (@BCCI) December 3, 2021
Ishant Sharma, Ajinkya Rahane and Ravindra Jadeja ruled out of the 2nd Test.
More details here - https://t.co/ui9RXK1Vux #INDvNZ pic.twitter.com/qdWDPp0MIz
പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്നാണ് രഹാനെ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. വലത്തേ കൈയ്‌ക്കേറ്റ പരിക്കാണ് ജഡേജക്ക് തിരിച്ചടിയായത്. ഇടത്തേ കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് ഇശാന്തും പുറത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ കൈമുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് വില്യംസണ് മത്സരത്തിനിറങ്ങാൻ സാധിക്കാത്തത്.
ALSO READ: IPL Retention: അവൻ രാജസ്ഥാന്‍റെ ദീർഘകാല നായകൻ; സഞ്ജുവിനെ നിലനിർത്തിയ കാരണം വ്യക്‌തമാക്കി സംഗക്കാര
അതേസമയം വിരാട് കോലി ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതുപോലെ മുംബൈയിൽ ഇന്നും മഴ പെയ്തിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് വാങ്കഡെ സ്റ്റേഡിയം ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.