മുംബൈ : സിംബാബ്‌വെക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ നായകനായ ടീമില്‍ സഞ്‌ജു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി. വിരാട് കോലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിംബാബ്‌വെക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ കോലിയെ ഉള്‍പ്പെടുത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന വാഷിംഗ്‌ടണ്‍ സുന്ദറും പേസര്‍ ദീപക് ചാഹറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് സുന്ദറിന് ടീമിലേക്ക് അവസരം ലഭിച്ചത്. രോഹിത് ശര്‍മയ്‌ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടി.
-
Deepak Chahar returns from injury to tour Zimbabwe, as does Washington Sundar
— ESPNcricinfo (@ESPNcricinfo) July 30, 2022 " class="align-text-top noRightClick twitterSection" data="
Rahul Tripathi too makes the cut pic.twitter.com/omAmjUhGg2
">Deepak Chahar returns from injury to tour Zimbabwe, as does Washington Sundar
— ESPNcricinfo (@ESPNcricinfo) July 30, 2022
Rahul Tripathi too makes the cut pic.twitter.com/omAmjUhGg2Deepak Chahar returns from injury to tour Zimbabwe, as does Washington Sundar
— ESPNcricinfo (@ESPNcricinfo) July 30, 2022
Rahul Tripathi too makes the cut pic.twitter.com/omAmjUhGg2
സീനിയര്‍ പേസ് ബോളര്‍ ജസ്‌പ്രീത് ബുംറയില്ലാത്ത ടീമില്‍ പ്രസിദ്ധ് കൃഷ്‌ണ, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍ എന്നിവരാണ് സ്ഥാനം നേടിയത്. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് സ്‌പിന്‍ ബോളിങ് ചുമതല. വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുസ്‌വേന്ദ്ര ചാഹലിനും സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചു.
മൂന്ന് മത്സരങ്ങളാണ് അവിടെ ഇന്ത്യ കളിക്കുന്നത്. ഓഗസ്റ്റ് 18,20,22 തീയതികളിലാണ് മത്സരം.
ഇന്ത്യന്‍ സ്‌ക്വാഡ് : ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, വാഷിംഗ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.