ETV Bharat / sports

പുതിയ ഫ്യൂച്ചർ ടൂർസില്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു

author img

By

Published : Jul 9, 2022, 11:06 AM IST

ജൂലൈയില്‍ നടക്കുന്ന ഐസിസിയുടെ വാർഷിക യോഗത്തിൽ 2024-2032 കാലയളവിലെ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം പ്രഖ്യാപിച്ചേക്കും.

India to tour Australia twice in next FTP cycle  Cricket Australia  indian cricket team  ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം  ICC Future Tours Programme
പുതിയ ഫ്യൂച്ചർ ടൂർസില്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു

മെല്‍ബണ്‍: 2024-2032 കാലയളവിലെ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമില്‍ (എഫ്‌ടിപി) ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. പരമ്പരയിലെ ടെസ്റ്റുകളുടെ എണ്ണം നിലവിലുള്ള നാലിൽ നിന്ന് അഞ്ചായാണ് ഉയർത്തിയത്. രണ്ട് തവണയാവും ഇക്കാലയളവില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.

ആഭ്യന്തരവും അന്തർദ്ദേശീയവുമായ നിരവധി ബ്രോഡ്കാസ്റ്റർമാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 2018 മുതൽ 2023 വരെ നടക്കുന്ന നിലവിലെ ഐസിസി എഫ്‌ടിപി, അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന പുരുഷ ലോകപ്പോടെയാണ് അവസാനിക്കുക.

ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. ജൂലൈയില്‍ നടക്കുന്ന ഐസിസിയുടെ വാർഷിക യോഗത്തിൽ പുതിയ എഫ്‌ടിപി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ 25, 26 തീയതികളിൽ ബർമിങ്‌ഹാമിലാണ് ഐസിസിയുടെ വാർഷിക യോഗം നടക്കുക.

അതേസമയം ഇന്ത്യയുടെ പര്യടനം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക് ആശ്വാസമാകാറുണ്ട്. കഴിഞ്ഞ നാല് മത്സരങ്ങളുടെ പര്യടനത്തിന് ഇന്ത്യയെത്തിയപ്പോള്‍ ബോര്‍ഡിന് 300 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളര്‍ വരുമാനം ലഭിച്ചതായാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.