ETV Bharat / sports

പൊളിച്ചടുക്കിക്കോണേ.....; ഈ വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്ന 3 പ്രധാന ടൂര്‍ണമെന്‍റുകള്‍ - ഇന്ത്യന്‍ ക്രിക്കറ്റ് ടീം

3 big assignments for India cricket Team in 2024: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഈ വര്‍ഷം കളിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ടൂര്‍ണമെന്‍റുകള്‍ അറിയം.

India cricket Team 2024  Rohit Sharm  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  രോഹിത് ശര്‍മ
3 big assignments for India cricket Team in 2024
author img

By ETV Bharat Kerala Team

Published : Jan 1, 2024, 4:04 PM IST

ഹൈദരാബാദ്: ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ (Indian Cricket team) 2023 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഉഭയകക്ഷി പരമ്പരകളില്‍ ആധിപത്യം പുലർത്തിയ ടീം 2023-ലെ ഏഷ്യ കപ്പ് നേടുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടു.

സ്വന്തം മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും കലാശപ്പോരില്‍ ടീമിന് കാലിടറുകയായിരുന്നു. വെറ്ററന്‍ താരങ്ങളായ വിരാട് കോലിയും (Virat Kohli) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit Sharm) ഏറെ തിളങ്ങിയ വര്‍ഷമായിരുന്നു കടന്ന് പോയത്. 36-കാരനായ രോഹിത്തിനും 35-കാരനായ കോലിയ്‌ക്കും ഏറെ നിര്‍ണായകമായ വര്‍ഷമാണിത്. ഇരുവര്‍ക്കുമൊപ്പം ഇന്ത്യന്‍ ടീമിനെ ഈ വര്‍ഷത്തില്‍ കാത്തിരിക്കുന്ന പ്രധാന മത്സരങ്ങള്‍ അറിയാം....

ഇംഗ്ലണ്ടിനെതിരെ വമ്പന്‍ പരമ്പര: ജനുവരി അവസാനത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്. ഫയര്‍ബ്രാന്‍ഡായ ബാസ്‌ബോള്‍ ശൈലിയിലേക്ക് മാറിയ ശേഷം ഇതാദ്യമായാണ് ഇംഗ്ലീഷ്‌ ടീം രോഹിത് ശര്‍മയുടെ സംഘത്തിന് എതിരെ ഇറങ്ങുന്നത്.

ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് എതിരെ ബാസ്‌ബോള്‍ കളിക്കുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ബെന്‍സ്റ്റോക്‌സിന്‍റെ ടീം തങ്ങളുടെ ശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറാവുമോയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഭൂരിഭാഗം ടെസ്റ്റ് മത്സരങ്ങളിലും ആധിപത്യം പുലർത്തിയ ഇംഗ്ലണ്ടിനെ സംബന്ധിച്ചും പരമ്പര നിര്‍ണായകമാണ്.

ജനുവരി 25 മുതല്‍ക്ക് 29 വരെ ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. തുടര്‍ന്ന് വിശാഖപട്ടണം (ഫെബ്രുവരി 2 -6), രാജ്‌കോട്ട് (ഫെബ്രുവരി 15- 19), റാഞ്ചി (ഫെബ്രുവരി 23-27), ധര്‍മ്മശാല (മാര്‍ച്ച് 7 മുതല്‍ 11) വരെ എന്നിവിടങ്ങളിലാണ് യഥാക്രമം മറ്റ് മത്സരങ്ങള്‍. (India vs England Test series 2024 schedule).

ടി20 ലോകകപ്പ്: ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ള മറ്റൊരു അവസരമാണ് ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് (T20 World Cup 2024). അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ആതിഥേയരാവുന്നത്. 2022-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ പതിപ്പില്‍ സെമിയാണ് ഇന്ത്യ പുറത്തായത്.

ടി20 ലോകകപ്പില്‍ ആരാവും ഇന്ത്യയെ നയിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ ഒരൊറ്റ മത്സരവും രോഹിത് കളിച്ചിട്ടില്ല. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് ചുമതല ലഭിച്ചത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024/25: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടോഫിയാണ് അടുത്ത വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന മത്സരങ്ങളില്‍ അവസാനത്തേത്. ഈ വര്‍ഷം നവംബറില്‍ തുടങ്ങി അടുത്ത ജനുവരിയിലാണ് അഞ്ച് മത്സര പരമ്പരയ്‌ക്ക് വിരാമമാവുക. ഇന്ത്യയോട് തുടര്‍ച്ചയായി നാല് തവണ പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം ഓസീസിനുണ്ട്. ഇതോടെ തിരിച്ചടിക്കാന്‍ ഇറച്ച് തന്നെയാവും പാറ്റ് കമ്മിന്‍സിന്‍റെ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.

ALSO READ: ലാറയാണ് സച്ചിനേക്കാള്‍ മികച്ചതെന്നാണ് അവര്‍ വിശ്വസിക്കുന്നത്, അസംബന്ധം എന്നല്ലാതെ എന്ത് പറയാന്‍ : അലി ബാച്ചർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.