പെര്‍ത്ത്: ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി കെ എല്‍ രാഹുല്‍ തന്നെ എത്തുമെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍. കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയ രാഹുലിന് പകരം റിഷഭ് പന്ത് ഓപ്പണിങ്ങിലേക്കെത്തുെമന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രോട്ടീസിനെതിരായ മത്സരത്തിലും രാഹുല്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്ന് പരിശീലകന്‍ വ്യക്തമാക്കിയത്.
മികച്ച രീതിയില്‍ രാഹുല്‍ ബാറ്റ് ചെയ്യുന്നുണ്ട്. പരിശീലീന മത്സരങ്ങളില്‍ അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് വിക്രം റാത്തോറിന്‍റെ വിശദീകരണം. എന്നാല്‍ കരുത്തരായ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളിങ്ങിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെ പ്രകടനം നിര്‍ണായകമാണ്.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് മത്സരത്തില്‍ കാര്യമായ സാധീനം ചെലുത്താന്‍ സാധിച്ചില്ല. നെതര്‍ലന്‍ഡ്‌സിനെതിരെ രോഹിത് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ ആ മത്സരത്തിലും രാഹുലിന് താളം കണ്ടെത്താന്‍ കഴിഞ്ഞില്ല.
അതിനിടെ രാഹുലിന്‍റെ മെല്ലെപോക്കിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. രാഹുല്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ അത് രോഹിത് ശര്‍മയ്‌ക്ക് സമ്മര്‍ദം കൂട്ടുന്നതാണെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് രണ്ട് മത്സരങ്ങളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഉപനായകന്‍ കൂടിയായ കെ എല്‍ രാഹുലിനെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്ന് പരിശീലകന്‍ വിക്രം റാത്തോര്‍ അഭിപ്രായപ്പെട്ടത്. അതേസമയം റിഷഭ് പന്തിന് ടീമില്‍ അവസരം ലഭിക്കുമെന്നും റാത്തോര്‍ വ്യക്തമാക്കി.
പെര്‍ത്തില്‍ ഇന്ന് വൈകുന്നേരം 4:30 മുതലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം. സെമിബെര്‍ത്ത് ഉറപ്പിക്കാനായാണ് രോഹിത് ശര്‍മയും സംഘവും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. അതേ സമയം ഇന്ത്യക്കെതിരെ ജയം നേടി സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം.