ETV Bharat / sports

ചരിത്രം പിറന്നപ്പോൾ, ബോണസായി ലോക റെക്കോഡും; ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത് വമ്പന്‍ നേട്ടം - വനിത ടെസ്റ്റ് വിജയം ഇന്ത്യ റെക്കോഡ്

Navi Mumbai Test Record: വനിത ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ.

India records biggest win in women Test history  Navi Mumbai Test Record  India Women vs England Women  Harmanpreet Kaur  India women Cricket team  ഇന്ത്യന്‍ വനിത ക്രിക്കറ്റ്  നവി മുംബൈ ടെസ്റ്റ്  ഇന്ത്യ vs ഇംഗ്ലണ്ട്  വനിത ടെസ്റ്റ് വിജയം ഇന്ത്യ റെക്കോഡ്  ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് റെക്കോഡ്
India Women vs England Women Navi Mumbai Test Record
author img

By ETV Bharat Kerala Team

Published : Dec 16, 2023, 1:24 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ (Indw vs Engw) ടി20 പരമ്പര 2-1ന് കൈവിട്ടതിന്‍റെ ക്ഷീണത്തിലാണ് ഏക ടെസ്റ്റിനായി ഇന്ത്യന്‍ വനിതകള്‍ (India women Cricket team) ഇറങ്ങിയത്. എന്നാല്‍ നവി മുംബൈയിവെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 347 റൺസിന്‍റെ കൂറ്റന്‍ വിജയവുമായാണ് ഹര്‍മന്‍പ്രീത് കൗറും (Harmanpreet Kaur) സംഘവും കണക്ക് ചോദിച്ചത്. സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.

ഇതോടൊപ്പം ഒരു ലോക റെക്കോഡ് കൂടി ഇന്ത്യ തൂക്കി. വനിത ടെസ്റ്റ് ക്രിക്കറ്റില്‍ റൺസ് അടിസ്ഥാനത്തിൽ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് നവി മുംബൈയിൽ ഇന്ത്യ നേടിയത്. (India records biggest win in women Test history In Navi Mumbai Test) 1998-ല്‍ കോൾട്ട്സില്‍ പാകിസ്ഥാനെതിരെ ശ്രീലങ്ക നേടിയ 309 റണ്‍സിന്‍റെ വിജയമാണ് പഴങ്കഥയായത്.

1972-ല്‍ ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഡെര്‍ബനില്‍ നേടിയ 188 റണ്‍സിന്‍റെ വിജയമാണ് പിന്നിലുള്ളത്. 1949-ല്‍ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരെ 186 റണ്‍സിന്‍റേയും 1949-ല്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ ഓക്ക്‌ലാൻഡില്‍ 185 റണ്‍സിന്‍റേയും വിജയം നേടിയിട്ടുണ്ട്. (India Women vs England Women Navi Mumbai Test)

മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ വിജയ ലക്ഷ്യമായ 479 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് വെറും 27.3 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. എട്ട് ഓവറില്‍ 32 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയ ദീപ്‌തി ശര്‍മയാണ് ഇംഗ്ലണ്ടിനെ കറക്കിയിട്ടത്. 20 പന്തില്‍ 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ടോപ്‌ സ്‌കോററായപ്പോള്‍ സോഫിയ ഡങ്ക്‌ലി (24 പന്തില്‍ 15), ടാമി ബ്യൂമൗണ്ട് (26 പന്തില്‍ 17), ഡാനി വ്യാറ്റ് (11 പന്തില്‍ 12), സോഫി എക്ലസ്റ്റോണ്‍ (11 പന്തില്‍ 10), കേറ്റ് ക്രോസ് (22 പന്തില്‍ 16), ചാര്‍ലി ഡീന്‍ (33 പന്തില്‍ 20*) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി പൂജ വസ്‌ത്രാകര്‍ മൂന്നും രാജേശ്വരി ഗെയ്‌ക്‌വാദ് രണ്ടും രേണുക സിങ് ഒന്നും വിക്കറ്റുകളും നേടിയിരുന്നു.

ആദ്യ ദിനം തന്നെ റെക്കോഡ്: മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 428 റണ്‍സായിരുന്നു നേടിയിരുന്നത്. കളിയുടെ ആദ്യ ദിനത്തില്‍ 7 വിക്കറ്റ് നഷ്‌ടത്തിൽ 410 റൺസായിരുന്നു ആതിഥേയരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. വനിത ടെസ്റ്റില്‍ 88 വർഷത്തിന് ശേഷമാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം 400-ല്‍ ഏറെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്.

ഇതിന് മുന്നെ 1935 ഫെബ്രുവരിയില്‍ ക്രൈസ്റ്റ്ചർച്ചിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടായിരുന്നു പ്രസ്‌തുത പ്രകടനം നടത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ 44 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം നാല് വിക്കറ്റ് നഷ്‌ടത്തിൽ 431 റൺസായിരുന്നു ഇംഗ്ലണ്ട് നേടിയത്.

നവി മുംബൈയില്‍ യാസ്‌തിക ഭാട്ടിയ (88 പന്തില്‍ 66), ദീപ്തി ശർമ (113 പന്തില്‍ 67) , ശുഭ സതീഷ് (76 പന്തില്‍ 69), ജമീമ റോഡ്രിഗസ് (99 പന്തില്‍ 68), എന്നിവരുടെ അര്‍ധ സെഞ്ചുറിയുടേയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (81 പന്തില്‍ 49), സ്‌നേഹ്‌ റാണ (73 പന്തില്‍ 30) എന്നിവരുടേയും മികവിലായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ വലിയ സ്‌കോറിലേക്ക് എത്തിയത്.

മറുപടിക്ക് ഇറങ്ങിയ ഇംഗ്ലണ്ടിനെ 136 റണ്‍സില്‍ വീഴ്‌ത്തി ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്‍റെ ലീഡ് നേടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സില്‍ ഡിക്ലയര്‍ ചെയ്‌ത് 479 റണ്‍സിന്‍റെ വിജയ ലക്ഷ്യമായിരുന്നു ടീം ഇംഗ്ലണ്ടിന് മുന്നില്‍ വച്ചത്.

ALSO READ: സഞ്ജുവിന്‍റെ റോയല്‍സിന് കപ്പടിക്കാൻ ഓൾറൗണ്ടർ വേണം, ഇത്തവണ താരലേലം കൊഴുക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.