ETV Bharat / sports

ഇന്ത്യന്‍ വനിതകള്‍ക്കായി മിന്നു മണി ഇറങ്ങുമോ?; ഇംഗ്ലണ്ടിനോട് തീര്‍ക്കാനുള്ളത് വമ്പന്‍ കണക്ക്, ഒന്നാം ടി20 ഇന്ന്

India Women vs England Women 1st T20I Preview: ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ വനിതകളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വാങ്കഡെയില്‍.

India Women vs England Women 1st T20I Preview  Where to watch indw vs engw T20I  Harmanpreet Kaur  Minnu Mani  Heather Knight  Minnu Mani Indian team  ഇന്ത്യന്‍ വനിതകള്‍  ഇന്ത്യ vs ഇംഗ്ലണ്ട്  ഹര്‍മന്‍പ്രീത് കൗര്‍  മിന്നു മണി
India Women vs England Women 1st T20I Preview Harmanpreet Kaur Minnu Mani
author img

By ETV Bharat Kerala Team

Published : Dec 6, 2023, 4:00 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ ടി20യ്‌ക്ക് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകീട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക (India Women vs England Women 1St T20I Preview). ഹര്‍മന്‍പ്രീത് കൗറിന് (Harmanpreet Kaur) കീഴില്‍ യുവത്വവും അനുഭവസമ്പത്തും കലര്‍ന്ന ടീമിനെയാണ് സെലക്‌ടര്‍മാര്‍ ഇംഗ്ലണ്ടിനെതിരെ തിരഞ്ഞടുത്തിരിക്കുന്നത്.

വയനാട്ടുകാരിയായ ഓള്‍ റൗണ്ടര്‍ മിന്നു മണിയ്‌ക്ക് (Minnu Mani) പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്‌മൃതി മന്ദാന, ജമീമറോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്‌തി വര്‍മ, രേണുക സിങ്, പൂജ വസ്‌ത്രാകര്‍ തുടങ്ങിയവരുടേയും പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷ ഏറെയാണ്. ലോക നാലാം നമ്പര്‍ ടീമായ ഹര്‍മന്‍പ്രീതിനേയും സംഘത്തേയും സംബന്ധിച്ച് കുട്ടി ക്രിക്കറ്റില്‍ ഈ വര്‍ഷം ഇതുവരെ കാര്യങ്ങള്‍ മികച്ചതാണ്.

ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ടീം ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ മൂന്ന് മത്സര പരമ്പര 2-1ന് തൂക്കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന വെസ്റ്റ്‌ ഇന്‍ഡീസ് കൂടെ പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിലേക്ക് എത്താനും ഇന്ത്യയ്‌ക്കായിരുന്നു. എന്നാല്‍ സ്വന്തം മണ്ണിലും ഇംഗ്ലണ്ടിനെതിരെയും ഉള്ള ഇന്ത്യയുടെ റെക്കോഡ് അത്ര മികച്ചതല്ല.

ഇരു ടീമുകളും ആകെ കളിച്ച 27 ടി20കളില്‍ 20 എണ്ണവും ഇംഗ്ലണ്ടാണ് വിജയിച്ചത്. ഏഴ്‌ മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ ഇതുവരെ കളിച്ച ഒമ്പത് ടി20കള്‍ ആതിഥേയര്‍ക്ക് വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ടീമിന്‍റെ അവസാന വിജയമാവട്ടെ അഞ്ച് വര്‍ഷങ്ങള്‍ മുമ്പ് 2018 മാര്‍ച്ചിലായിരുന്നു.

അതേസമയം ഹോം ഗ്രൗണ്ടിൽ കളിച്ച 50 ടി20 മത്സരങ്ങളിൽ 30 എണ്ണത്തിലും ഇന്ത്യ തോല്‍വി വഴങ്ങി. 19 വിജയങ്ങളും ഒരു മത്സരം സമനിലയുമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ഇത്തവണ ഈ റെക്കോഡുകള്‍ മെച്ചപ്പെടുത്താനാവും ഇന്ത്യയുടെ ശ്രമം.

മറുവശത്ത് സ്വന്തം തട്ടകത്തിൽ ശ്രീലങ്കയോട് തോറ്റതിന്‍റെ നിരാശ മറികടക്കാനാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് ലക്ഷം വയ്‌ക്കുന്നത്. ശ്രീലങ്കയോട് മൂന്ന് മത്സര പരമ്പരയില്‍ 1-2ന് ആയിരുന്നു ഹീതർ നൈറ്റിന്‍റെ (Heather Knight) ടീം കീഴടങ്ങിയത്. ടെലിവിഷനില്‍ സ്‌പോർട്‌സ് 18, കളേഴ്‌സ് സിനിപ്ലക്‌സ് ചാനലുകളിലുടെയും ഓണ്‍ലൈനായി ജിയോസിനിമ ആപ്ലിക്കേഷനിലൂടെയും വൈബ്‌സെറ്റിലൂടെയും കളി കാണാം.. (Where to watch indw vs engw T20I)

ALSO READ: 'അര്‍ഷ്‌ദീപിന് പഴയ മികവില്ല, ആവേശ് ഖാന് അതിന് പറ്റുകയുമില്ല'; ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഡെത്ത് ബോളിങ് പ്രശ്‌നമെന്ന് ആകാശ് ചോപ്ര

ഇന്ത്യൻ വനിതാ ടീം: സ്‌മൃതി മന്ദാന, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (ഡബ്ല്യു), ഹർമൻപ്രീത് കൗർ (സി), പൂജ വസ്ത്രകർ, ദീപ്തി ശർമ, അമൻജോത് കൗർ, ടിറ്റാസ് സധു, രേണുക താക്കൂർ സിങ്, മന്നത്ത് കശ്യപ്, ശ്രേയങ്ക പാട്ടീൽ, സൈക ഇഷാക്ക്, കനിക അഹൂജ, യാസ്തിക ഭാട്ടിയ, മിന്നു മണി

ഇംഗ്ലണ്ട് വനിതാ സ്‌ക്വാഡ്: ഡാനിയേൽ വ്യാറ്റ്, മയ ബൗച്ചിയർ, ആലീസ് കാപ്‌സി, ഹീതർ നൈറ്റ്(സി), ആമി ജോൺസ്(ഡബ്ല്യു), സോഫി എക്ലെസ്റ്റോൺ, ഫ്രേയ കെംപ്, ഡാനിയേൽ ഗിബ്‌സൺ, ഷാർലറ്റ് ഡീൻ, സാറ ഗ്ലെൻ, മഹിക ഗൗർ, സോഫിയ ഡങ്ക്‌ലി, ബെസ് ഹീത്ത്, ലോറൻ ബെൽ, നാറ്റ് സ്കൈവർ-ബ്രണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.