കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നാല് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യം 72 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സ്‌കോര്‍: ശ്രീലങ്ക- 171 (48.2), ഇന്ത്യ- 176/6 (38).
ദീപ്‌തി ശര്‍മയുടെ ഓള്‍ റൗണ്ടര്‍ മികവാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 41 പന്തില്‍ 22 റണ്‍സടിച്ച് പുറത്താവാതെ നിന്ന താരം മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. 63 പന്തില്‍ 44 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
-
For her all-round performance, @Deepti_Sharma06 bags the Player of the Match award as #TeamIndia beat Sri Lanka by 4 wickets in the 1st ODI. 👏 👏 #SLvIND
— BCCI Women (@BCCIWomen) July 1, 2022 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/i6yoTo4KvA pic.twitter.com/vXtdHlIrrc
">For her all-round performance, @Deepti_Sharma06 bags the Player of the Match award as #TeamIndia beat Sri Lanka by 4 wickets in the 1st ODI. 👏 👏 #SLvIND
— BCCI Women (@BCCIWomen) July 1, 2022
Scorecard ▶️ https://t.co/i6yoTo4KvA pic.twitter.com/vXtdHlIrrcFor her all-round performance, @Deepti_Sharma06 bags the Player of the Match award as #TeamIndia beat Sri Lanka by 4 wickets in the 1st ODI. 👏 👏 #SLvIND
— BCCI Women (@BCCIWomen) July 1, 2022
Scorecard ▶️ https://t.co/i6yoTo4KvA pic.twitter.com/vXtdHlIrrc
ദീപ്‌തി ശര്‍മയൊടൊപ്പം പുറത്താവാതെ നിന്ന പൂജ വസ്ത്രാക്കറും (19 പന്തില്‍ 21*) തിളങ്ങി. ഷഫാലി വര്‍മ (40 പന്തില്‍ 35), ഹര്‍ലീന്‍ ഡിയോള്‍ (40 പന്തില്‍ 34) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. സ്‌മൃതി മന്ദാന (7 പന്തില്‍ 4), യാസ്‌തിക ഭാട്ടിയ (8 പന്തില്‍ 1), റിച്ച ഘോഷ് (11 പന്തില്‍ 6) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ലങ്കയ്‌ക്കായി ഇനോക രണവീര 10 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. ഒഷഡി രണസിന്‍ഹേ രണ്ട് വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 48.2 ഓവറില്‍ 171 റണ്‍സിന് പുറത്തായി.
മൂന്ന് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും, ദീപ്‌തി ശര്‍മയും ചേര്‍ന്നാണ് ലങ്കയെ തകര്‍ത്തത്. 63 പന്തില്‍ 43 റണ്‍സ് നേടിയ നിലാക്ഷി ഡി സില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നിലാക്ഷിയെ കൂടാതെ ഹസിനി പെരേര (54 പന്തില്‍ 37), ഹര്‍ഷിത മാധവി (54 പന്തില്‍ 28), അനുഷ്‌ക സഞ്‌ജീവനി (48 പന്തില്‍ 18), ഇനോക രണവീര (15 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
ഇന്ത്യയ്‌ക്കായി എട്ട് പേരാണ് ബോള്‍ എറിഞ്ഞത്. രേണുക ആറ് ഓവറില്‍ 29 റണ്‍സും, ദീപ്‌തി ശര്‍മ എട്ട് ഓവറില്‍ 23 റണ്‍സും മാത്രമാണ് വഴങ്ങിയത്. പൂജ വസ്‌ത്രാക്കര്‍ അഞ്ച് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. രാജേശ്വരി ഗെയ്‌ക്‌വാദ് ഒമ്പത് ഓവറില്‍ 33 റണ്‍സും, ഹര്‍മന്‍പ്രീത് കൗര്‍ ഏഴ് ഓവറില്‍ 13 റണ്‍സും വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താന്‍ ഇന്ത്യയ്‌ക്കായി.