- " class="align-text-top noRightClick twitterSection" data="">
ഹാങ്‌ചോ : അഫ്‌ഗാനിസ്ഥാനെതിരെയുളള ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയ്‌ക്ക് സ്വര്‍ണം (India Wins Gold At Mens Cricket Final asian games 2023). ടൂർണമെന്‍റിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ടീമായതിനാലാണ് മത്സരം നിർത്തിവച്ചതിന് ശേഷം ഇന്ത്യക്ക് സ്വർണം ലഭിച്ചത്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ വനിതകളുടെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ പുരുഷ ടീമും ഈ നേട്ടത്തിലെത്തിയത് ഇന്ത്യയ്‌ക്ക് ഇരട്ടി മധുരമായി.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ടീം ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായ അഫ്‌ഗാന്‍ ടീം മത്സരത്തില്‍ പതറിയിരുന്നു. 12 റണ്‍സിനിടെ ഓപ്പണര്‍മാരായ സുബൈദ് അക്‌ബാരി(5), മുഹമ്മദ് ഷഹസാദ്(4), മൂന്നാമന്‍ നൂര്‍ അലി സദ്രാന്‍(1) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്‌ടമായത്.
പിന്നാലെ ഒന്നിച്ച ഷാഹിദുലാഹ് കമലും അഫ്‌സാര്‍ സസായിയും മെല്ലെ സ്കോര്‍ ഉയര്‍ത്തിയെങ്കിലും 49 റണ്‍സായപ്പോള്‍ അഫ്‌ഗാന് നാലാമത്തെ വിക്കറ്റ് നഷ്‌ടമായി. അഫ്‌സാറിനെ രവി ബിഷ്‌ണോയി ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടുപിന്നാലെ കരിം ജന്നത്തിനെ(1) ഷഹബാസ് അഹമ്മദ് പുറത്താക്കി അഫ്‌ഗാനിസ്ഥാന് ഇന്ത്യ ഇരട്ട പ്രഹരമേല്‍പ്പിച്ചു.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ഷാഹിദുലാഹ് കമാലും ഗുലല്‍ബാദിന്‍ നയിബും ചേര്‍ന്ന് 60 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി അഫ്‌ഗാന്‍ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേയാണ് മഴ മത്സരത്തില്‍ വില്ലനായത്. തുടര്‍ന്ന് എഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 18.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 112 റണ്‍സുമായി അഫ്‌ഗാനിസ്ഥാന്‍ നില്‍ക്കവേയാണ് മഴ കളി തടസപ്പെടുത്തുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്‌തത്. ഇന്ത്യയ്‌ക്കായി അര്‍ഷ്‌ദീപ് സിങ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI) : യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), തിലക് വര്‍മ, വാഷിങ്‌ടണ്‍ സുന്ദര്‍, ശിവം ദുബെ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയി, രവിശ്രീനിവാസന്‍ സായികിഷോര്‍, അര്‍ഷ്‌ദീപ് സിങ്
അഫ്‌ഗാനിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ (India Playing XI) : സുബൈദ് അക്‌ബാരി, മുഹമ്മദ് ഷഹ്‌സാദ്(വിക്കറ്റ് കീപ്പര്‍), നൂര്‍ അലി സദ്‌റാന്‍, അഫസര്‍ സസായ്, ഷാഹിദുളള കമാല്‍, കരിം ജനത്ത്, ഗുല്‍ബാദിന്‍ നയിബ്(ക്യാപ്‌റ്റന്‍), ഷറഫുദ്ദീന്‍ അഷ്‌റഫ്, ക്വായിസ് അഹമ്മദ്, ഫരീദ് അഹമ്മദ് മാലിക്ക്, സഹിര്‍ ഖാന്‍