അഹമ്മദാബാദ്: ഫെബ്രുവരി 6 മുതൽ 11 വരെ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കാണികളെ അനുവദിക്കില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ. നിലവിലെ സാഹചര്യത്തിൽ സ്റ്റേഡിയത്തിനുള്ളിലേക്ക് കാണികളെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും അതിനാൽ അടച്ചിട്ട വേദികളിൽ മത്സരം നടത്തുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
'വെസ്റ്റ് ഇൻഡീസിന്‍റെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ തയ്യാറാണ്. ഫെബ്രുവരി 6-ന് നടക്കുന്ന ഒന്നാം ഏകദിനം വളരെ സവിശേഷവും ചരിത്രപരവുമായ മത്സരമായിരിക്കും, കാരണം ഇത് ഇന്ത്യയുടെ 1000-ാം ഏകദിനമാണ്. 1000 ഏകദിനങ്ങൾ കളിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് ടീമായിരിക്കും ഇന്ത്യൻ ടീം'. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
-
Considering the current situation, all the matches will be played behind the closed doors.
— Gujarat Cricket Association (Official) (@GCAMotera) February 1, 2022 " class="align-text-top noRightClick twitterSection" data="
">Considering the current situation, all the matches will be played behind the closed doors.
— Gujarat Cricket Association (Official) (@GCAMotera) February 1, 2022Considering the current situation, all the matches will be played behind the closed doors.
— Gujarat Cricket Association (Official) (@GCAMotera) February 1, 2022
ALSO READ: IPL Auction 2022: ശ്രീശാന്തും ഐപിഎല്‍ ലേലത്തിന്; ചുരുക്കപ്പട്ടികയിൽ 590 താരങ്ങൾ
അതേസമയം ഏകദിന പരമ്പരക്ക് ശേഷം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളിലും 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഇൻഡോർ, ഔട്ട് ഡോർ കായിക മത്സരങ്ങൾക്ക് 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാണികളെ പ്രവേശിപ്പിക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.