ETV Bharat / sports

ഇംഗ്ലീഷ് നിരയ്‌ക്കെതിരെ 'പവറുകാട്ടി' ഇന്ത്യന്‍ വനിതകള്‍, മുംബൈയിലെ രണ്ടാം ദിനത്തില്‍ ഹര്‍മനും സംഘവും കൂറ്റന്‍ സ്കോറിലേക്ക് - ഇന്ത്യ ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടെസ്റ്റ്

India W vs England W Test Day 2: ഇന്ത്യ ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്.

India W vs England W  India W vs England W Test Day 2  India W vs England W One Off Test  India W vs England W Test Day 2 Preview  Subha Satheesh Jermiah Rodrigues  Yastika Bhatia Deepti Sharma  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീം  ഇന്ത്യ ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടെസ്റ്റ്  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് രണ്ടാം ദിനം
India W vs England W Test Day 2
author img

By ETV Bharat Kerala Team

Published : Dec 15, 2023, 8:41 AM IST

മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം രണ്ടാം ദിനം ഇറങ്ങുന്നു. നിലവില്‍ 7ന് 410 എന്ന നിലയിലാണ് ഇന്ത്യന്‍ വനിതകള്‍. 95 പന്തില്‍ 60 റണ്‍സുമായി ദീപ്‌തി ശര്‍മയും 12 പന്തില്‍ 4 റണ്‍സുമായി പൂജ വസ്ത്രകാറുമാണ് ക്രീസില്‍.

മത്സരത്തിന്‍റെ ഒന്നാം ദിനമായിരുന്ന ഇന്നലെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ ബാറ്റിങ് അനുകൂല സാഹചര്യം മുതലെടുത്ത് കളിച്ച ഇന്ത്യന്‍ വനിതകള്‍ അനായാസമായിരുന്നു സ്കോര്‍ ഉയര്‍ത്തിയത്. ശുഭ സതീഷ് (Subha Satheesh), ജെര്‍മിയ റോഡ്രിഗസ് (Jermiah Rodrigues), യാസ്‌തിക ഭാട്ടിയ (Yastika Bhatia), ദീപ്‌തി ശര്‍മ (Deepti Sharma) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്‌ക്ക് ആദ്യ ദിനത്തില്‍ റെക്കോഡ് സ്കോര്‍ സമ്മാനിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോര്‍ ബോര്‍ഡിലേക്ക് 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും ഇന്ത്യയ്‌ക്ക് നഷ്‌ട്ടമായി. 12 പന്തില്‍ 17 റണ്‍സ് നേടിയ സ്‌മൃതി മന്ദാനയെ (Smriti Mandhana) ലോറന്‍ ബെല്‍ ആണ് തിരികെ പവലിയനിലേക്ക് എത്തിച്ചത്.

30 പന്തില്‍ 19 റണ്‍സ് നേടിയ ഷഫാലി വര്‍മയെ 9-ാം ഓവറിലാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ശുഭ സതീഷും (Satheesh Shubha) ജെര്‍മിയ റോഡ്രിഗസും (Jermiah Rodrigues) ചേര്‍ന്ന് ഇന്ത്യയ്‌ക്കായി അനായാസം സ്കോര്‍ കണ്ടെത്തി. 115 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്.

ശുഭ 76 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ ജെര്‍മിയ റോഡ്രിഗസ് 99 പന്തില്‍ 69 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇവര്‍ പുറത്തായതോടെ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറും യാസ്‌തിക ഭാട്ടിയയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോറിങ്ങിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 116 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

അര്‍ധ സെഞ്ച്വറിക്ക് അരികില്‍ ഹര്‍മന്‍പ്രീത് കൗര്‍ (49) റണ്‍ഔട്ട് ആയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നാലെ 88 പന്തില്‍ 66 റണ്‍സുമായി യാസ്‌തിക ഭാട്ടിയയും വീണു. ഇന്ത്യന്‍ സ്കോര്‍ 400 കടന്നതിന് പിന്നാലെ 30 റണ്‍സ് നേടിയ സ്നേഹ റാണയേയും ടീമിന് നഷ്‌ടമായി. മത്സരത്തില്‍ ലോറന്‍ ബെല്‍ ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. കെയ്‌റ്റ് ക്രോസ്, നതാലിയ സ്‌കിവര്‍ ബ്രന്‍റ്, ചാര്‍ലി ഡീന്‍, സോഫി എക്ലസ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Also Read : പ്രോട്ടീസിനെ 'പഞ്ച'റാക്കി കുല്‍ദീപും സൂര്യയും; മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.