ഹാങ്‌സൗ: ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റില്‍ (Asian Games Womens Cricket) ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ (India W Reaches Asian Games Cricket Semi Final). മലേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം മഴയെടുത്തതിന് പിന്നാലെയാണ് ടീം ഇന്ത്യയുടെ മുന്നേറ്റം (India W vs Malaysia W Match Result). മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് നേടിയിരുന്നു.
-
Women's Cricket Day 1⃣ at the #AsianGames
— SAI Media (@Media_SAI) September 21, 2023 " class="align-text-top noRightClick twitterSection" data="
The weather's interference led to a halt in today's match between India and Malaysia.
Despite this, team 🇮🇳 advances to the semi-finals, thanks to their higher ranking 🥳
Looking forward to the team's semis encounter!#HallaBol… pic.twitter.com/CrmPE5ScEA
">Women's Cricket Day 1⃣ at the #AsianGames
— SAI Media (@Media_SAI) September 21, 2023
The weather's interference led to a halt in today's match between India and Malaysia.
Despite this, team 🇮🇳 advances to the semi-finals, thanks to their higher ranking 🥳
Looking forward to the team's semis encounter!#HallaBol… pic.twitter.com/CrmPE5ScEAWomen's Cricket Day 1⃣ at the #AsianGames
— SAI Media (@Media_SAI) September 21, 2023
The weather's interference led to a halt in today's match between India and Malaysia.
Despite this, team 🇮🇳 advances to the semi-finals, thanks to their higher ranking 🥳
Looking forward to the team's semis encounter!#HallaBol… pic.twitter.com/CrmPE5ScEA
മറുപടി ബാറ്റിങ്ങില്‍ മലേഷ്യയ്‌ക്ക് രണ്ട് പന്തുകള്‍ മാത്രമാണ് നേരിടാന്‍ സാധിച്ചത്. പൂജ വസ്ത്രകാര്‍ എറിഞ്ഞ ഓവറില്‍ മലേഷ്യ ഒരു റണ്‍ നേടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മഴയെത്തുകയും മത്സരം ഉപേക്ഷിക്കുകയും ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടുകയും ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം എങ്ങനെ..? (How India W Cricket Team Qualify Asian Games Semi Final): മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ നിന്നും ടീം ഇന്ത്യ റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. നിലവിലെ ഐസിസി വനിത ടി20 റാങ്കിങ്ങിലെ നാലാം സ്ഥാനക്കാരാണ് ഇന്ത്യ. 27-ാമതാണ് മലേഷ്യയുടെ സ്ഥാനം.
ടൂര്‍ണമെന്‍റിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഐസിസി (International Cricket Council) രാജ്യാന്തര അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഴയെടുത്ത ക്വാര്‍ട്ടര്‍ പോരില്‍ മലേഷ്യയെ മറികടന്ന് ഇന്ത്യ അവസാന നാലിലേക്ക് മുന്നേറിയത്.
ഷഫാലി വെടിക്കെട്ട്: ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ ഷെഫാലി വര്‍മയുടെ അര്‍ധസെഞ്ച്വറി പ്രകടനമാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ക്യാപ്‌റ്റന്‍ സ്‌മൃതി മന്ദാനയും ഷഫാലിയും ചേര്‍ന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് അടിച്ചെടുത്തത്.
27 റണ്‍സെടുത്ത് സ്‌മൃതി മന്ദാന പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ജെമിമ റോഡ്രിഗസും ഷഫാലിക്ക് മികച്ച പിന്തുണ നല്‍കി. അതിവേഗം റണ്‍സടിച്ചുകൂട്ടിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 86 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. 39 പന്തില്‍ 67 റണ്‍സ് നേടിയ ഷഫാലിയെ മസ് എലീസയാണ് പുറത്താക്കിയത്. ജെമിമ റോഡ്രിഗസ് (29 പന്തില്‍ 47), റിച്ച ഘോഷ് (7 പന്തില്‍ 21) എന്നിവര്‍ പുറത്താകാതെ നിന്നു.