പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പൂനെയില്‍ രാത്രി ഏഴ് മുതലാണ് മത്സരം. ജയം പിടിച്ച് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവ സംഘം ഇന്നിറങ്ങുക.
ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ മലയാളി താരം സഞ്‌ജു സാംസണ്‍ ഇന്ന് കളിക്കില്ല. പകരക്കാരനായി വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്‌ജുവിന്‍റെ അഭാവത്തില്‍ രാഹുല്‍ ത്രിപാഠിയോ, ഋതുരാജ് ഗെയ്‌ക്‌വാദോ ഇന്ത്യയുടെ അന്തിമ ഇലവനിലേക്ക് എത്താനാണ് സാധ്യത.
ഒന്നാം ടി20യില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ പലരും മികവിലേക്കുയര്‍ന്നിരുന്നില്ല. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ഏഴ് റണ്‍സ് വീതമെടുക്കാനാണ് സാധിച്ചത്. ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമായിരുന്നു ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
-
We have arrived here in Pune ahead of the second #INDvSL T20I 🚐😎#TeamIndia pic.twitter.com/QBA7PamXze
— BCCI (@BCCI) January 4, 2023 " class="align-text-top noRightClick twitterSection" data="
">We have arrived here in Pune ahead of the second #INDvSL T20I 🚐😎#TeamIndia pic.twitter.com/QBA7PamXze
— BCCI (@BCCI) January 4, 2023We have arrived here in Pune ahead of the second #INDvSL T20I 🚐😎#TeamIndia pic.twitter.com/QBA7PamXze
— BCCI (@BCCI) January 4, 2023
ഇന്ന് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതിയല്ല. അതേ സമയം ബോളിങ്ങിലേ്ക്ക് വരുമ്പോള്‍ അസുഖം മാറി അര്‍ഷ്‌ദീപ് സിങ് തിരിച്ചെത്തിയാല്‍ ഉമ്രാന്‍ മാലിക്ക് പകരക്കാരനാകേണ്ടി വരും. സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലിനും യുസ്‌വേന്ദ്ര ചഹാലിനും സ്ഥാനം ഏറെക്കുറെ ഉറപ്പാണ്.
അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ശിവം മാവി ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാകും. അതേസമയം, ഏഷ്യന്‍ ചാമ്പ്യന്മാരായ ലങ്കന്‍ നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരങ്ക, ഭാനുക രാജപക്സെ എന്നിവരിലാണ് ശ്രീലങ്കന്‍ പ്രതീക്ഷകള്‍.
നേരത്തെ ഒന്നാം ടി20 അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്‍റെ ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സ് എടുക്കുകയായിരുന്നു.
മത്സരത്തില്‍ 23 പന്തില്‍ 41 റണ്‍സ് അടിച്ച് കൂട്ടിയ ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ ലങ്കയുടെ പോരാട്ടം 160 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തിയ ശിവം മാവിയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
കാണാനുള്ള വഴി : സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ശ്രീലങ്ക ടി20 പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.
പിച്ച് റിപ്പോര്‍ട്ട്: പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ശ്രീലങ്കയും ഇന്ത്യയും ഇതുവരെ രണ്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ചിട്ടുണ്ട്. ശ്രീലങ്ക അവസാനമായി ഇന്ത്യയിൽ ടി20 മത്സരം ജയിച്ചത് ഇതേ വേദിയിലാണ്.
162 റണ്‍സാണ് പൂനെ എംസിഎ സ്റ്റേഡിയത്തിലെ ശരാശരി ഒന്നാം ഇന്നിങ്സ് ടി20 സ്‌കോര്‍. സ്‌പിന്നര്‍മാരുടെ പ്രകടനമാകും കളിയുടെ ഗതി നിശ്ചയിക്കുക.