രാജ്‌കോട്ട്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ശ്രീലങ്ക ഭാനുക രാജപക്‌സയ്‌ക്ക് പകരം അവിഷ്‌ക ഫെർണാണ്ടോയെ ടീമിൽ ഉൾപ്പെടുത്തി. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും.
-
#TeamIndia have won the toss and elect to bat first in the third and final T20I.
— BCCI (@BCCI) January 7, 2023 " class="align-text-top noRightClick twitterSection" data="
We go in with an unchanged Playing XI.
Live - https://t.co/bY4wgiSvMC #INDvSL @mastercardindia pic.twitter.com/SDfhNlastc
">#TeamIndia have won the toss and elect to bat first in the third and final T20I.
— BCCI (@BCCI) January 7, 2023
We go in with an unchanged Playing XI.
Live - https://t.co/bY4wgiSvMC #INDvSL @mastercardindia pic.twitter.com/SDfhNlastc#TeamIndia have won the toss and elect to bat first in the third and final T20I.
— BCCI (@BCCI) January 7, 2023
We go in with an unchanged Playing XI.
Live - https://t.co/bY4wgiSvMC #INDvSL @mastercardindia pic.twitter.com/SDfhNlastc
മുംബൈയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് ജയിച്ചപ്പോള്‍ പൂനെയില്‍ നടന്ന രണ്ടാം ടി20യില്‍ 16 റണ്‍സിന്‍റെ വിജയം പിടിച്ചാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ ലങ്ക ഒപ്പമെത്തിയത്. അതിനാൽ തന്നെ ഇന്നത്തെ മത്സരം ഫൈനലിന് തുല്യമാണ്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യയുടെ യുവ നിരയ്‌ക്ക് തങ്ങളുടെ കരുത്ത് തെളിയാക്കാൻ ലഭിക്കുന്ന അവസരം കൂടിയാകും ഇന്നത്തെ മത്സരം.
പ്ലെയിങ് ഇലവൻ
ഇന്ത്യ: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സർ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്, അർഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ
ശ്രീലങ്ക: പാത്തും നിസങ്ക, കുശാൽ മെൻഡിസ്, ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, അവിഷ്‌ക ഫെർണാണ്ടോ, ദസുൻ ശനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക