ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ വിരാട് കോലിയുടെ സെഞ്ചുറി പ്രകടനത്തിനെ അഭിനന്ദിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. കോലിയുടെ പ്രകടനം 'വേറെ ലെവല്‍' ആയിരുന്നുവെന്ന് ഡിവില്ലിയേഴ്‌സ് ട്വീറ്റ് ചെയ്തു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഒന്നിച്ച കളിച്ചിരുന്ന ഇരുവരും ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ്.
-
Virat Kohli! Different level💪
— AB de Villiers (@ABdeVilliers17) January 16, 2023 " class="align-text-top noRightClick twitterSection" data="
">Virat Kohli! Different level💪
— AB de Villiers (@ABdeVilliers17) January 16, 2023Virat Kohli! Different level💪
— AB de Villiers (@ABdeVilliers17) January 16, 2023
മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പഴയ കോലിയെയാണ് കാണാന്‍ കഴിഞ്ഞത്. 110 പന്തില്‍ 166 റണ്‍സടിച്ച 34കാരന്‍ പുറത്താവാതെ നിന്നിരുന്നു. 13 ബൗണ്ടറികളും എട്ട് സിക്‌സുകളുമാണ് കോലിയുടെ വെടിക്കെട്ട് ഇന്നിങ്‌സില്‍ പിറന്നത്.
പരമ്പരയില്‍ രണ്ടാമത്തേയും കോലിയുടെ കരിയറിലെ 46ാമത്തേയും ഏകദിന സെഞ്ചുറിയായിരുന്നു കാര്യവട്ടത്ത് പിറന്നത്. നേരത്തെ ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയിരുന്നു. അന്ന് 87 പന്തുകളില്‍ 113 റണ്‍സായിരുന്നു കോലി അടിച്ചെടുത്തത്.
ഇതടക്കം പരമ്പരയില്‍ ആകെ 283 റണ്‍സ് കണ്ടെത്തിയ കോലി ലീഡിങ് റണ്‍ സ്‌കോററുമായി. ഇതോടെ മത്സരത്തിലേയും പരമ്പരയിലെയും താരമായും കോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ നേടിയത്.
ആതിഥേയര്‍ നേടിയ 390 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക വെറും 73 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണിത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമെന്ന റെക്കോഡാണ് രോഹിത്തും സംഘവും തിരുത്തിയത്.
കോലിക്ക് പുറമെ സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്ലും വമ്പന്‍ സ്‌കോര്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. മറുപടിക്കിറങ്ങിയ ലങ്കയെ നാല് വിക്കറ്റ് പ്രകടനവുമായി പേസര്‍ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. 10 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സിറാജിന്‍റെ പ്രകടനം.
ALSO READ: 'കോലിക്കൊപ്പം അവനെയും പരമ്പരയുടെ താരമാക്കണമായിരുന്നു'; തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍