രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് സൗത്ത് ആഫ്രിക്ക ഇന്നിറങ്ങന്നത്.
-
🚨 Toss Update 🚨
— BCCI (@BCCI) June 17, 2022 " class="align-text-top noRightClick twitterSection" data="
South Africa have elected to bowl against #TeamIndia.
Follow the match ▶️ https://t.co/9Mx4DQmACq #INDvSA | @Paytm pic.twitter.com/2gR3HYGQiG
">🚨 Toss Update 🚨
— BCCI (@BCCI) June 17, 2022
South Africa have elected to bowl against #TeamIndia.
Follow the match ▶️ https://t.co/9Mx4DQmACq #INDvSA | @Paytm pic.twitter.com/2gR3HYGQiG🚨 Toss Update 🚨
— BCCI (@BCCI) June 17, 2022
South Africa have elected to bowl against #TeamIndia.
Follow the match ▶️ https://t.co/9Mx4DQmACq #INDvSA | @Paytm pic.twitter.com/2gR3HYGQiG
പരിക്കേറ്റ റബാഡ, പാര്‍നെല്‍ എന്നിവര്‍ക്ക് പകരം എന്‍ഗിഡി, ജാന്‍സന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് എത്തിയിട്ടുണ്ട്. കൂടാതെ ശാരീരിക ക്ഷമത വീണ്ടെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍ണ്‍ ഡി കോക്കും ഇന്ന് കളിക്കും. നിര്‍ണായക മത്സരത്തില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
-
🚨 A look at #TeamIndia's and South Africa's Playing XIs 🔽
— BCCI (@BCCI) June 17, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/9Mx4DQmACq #INDvSA | @Paytm pic.twitter.com/0tYfy2SWjA
">🚨 A look at #TeamIndia's and South Africa's Playing XIs 🔽
— BCCI (@BCCI) June 17, 2022
Follow the match ▶️ https://t.co/9Mx4DQmACq #INDvSA | @Paytm pic.twitter.com/0tYfy2SWjA🚨 A look at #TeamIndia's and South Africa's Playing XIs 🔽
— BCCI (@BCCI) June 17, 2022
Follow the match ▶️ https://t.co/9Mx4DQmACq #INDvSA | @Paytm pic.twitter.com/0tYfy2SWjA
കഴിഞ്ഞ കളിയില്‍ ആധികാരിക ജയം പിടിക്കാനായെങ്കിലും ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ പരമ്പര പ്രതീക്ഷ നിലനിര്‍ത്താന്‍ റിഷഭ് പന്തിനും സംഘത്തിനും ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബൗളിങ് നിര മികവിലേക്ക് ഉയര്‍ന്നതാണ് കട്ടക്കില്‍ നടന്ന മൂന്നാം മത്സരം ഇന്ത്യയ്‌ക്കൊപ്പം നിര്‍ത്തിയത്.
ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന വിക്കറ്റാണ് രാജ്‌കോട്ടിലേത്. നേരത്തെ മൂന്ന് അന്താരാഷ്‌ട്ര ടി20 മത്സരങ്ങളാണ് ഇവിടെ നടന്നത്. 153 റണ്‍സാണ് ഏറ്റവും കുറഞ്ഞ സ്‌കോര്‍.
ഇന്ത്യന്‍ ടീം: ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്വാദ്, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (ക്യാപ്‌റ്റൻ), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്ഷര്‍ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസവേന്ദ്ര ചഹൽ, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക ടീം: ടെംബ ബാവുമ (ക്യാപ്‌റ്റൻ), ക്വിന്‍റണ്‍ ഡി കോക്ക്, റാസി വാൻഡർ ഡസൻ, ഡേവിഡ് മില്ലർ, ഹെന്‍റിക് ക്ലാസൻ, ഡ്വെയ്‌ന്‍ പ്രിട്ടോറിയസ്, മാര്‍കോ ജാന്‍സണ്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, ലുങ്കി എന്‍ഗിഡി, ആന്‍റിച്ച് നോർട്‌ജെ.