പാൾ (ജൊഹന്നാസ്‌ബർഗ്) : ഇന്ത്യയെ 31 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ആതിഥേയര്‍ 296 റണ്‍സ് നേടിയപ്പോള്‍, ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സിന് പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ തന്നെ രാജ്യത്തിന് കയ്‌പ് രുചിക്കേണ്ടിവന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. സ്‌കോര്‍ : ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാലിന് 296. ഇന്ത്യ 50 ഓവറില്‍ എട്ടിന് 265.
ALSO READ: ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു, കോർട്ട് വിടുന്നത് ഈ സീസണിന് ശേഷം
ശിഖര്‍ ധവാന്‍, വിരാട് കോലി, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. മധ്യനിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ശാര്‍ദുല്‍ താക്കൂറിന്‍റെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസമായി.
ശിഖര്‍ ധവാനും കെ.എല്‍.രാഹുലുമാണ് ഓപ്പണ്‍ ചെയ്‌തത്. ധവാന്‍ അനായാസമാണ് പന്തിനെ നേരിട്ടത്. സ്‌കോര്‍ 46-ല്‍ നില്‍ക്കെ 17 പന്തുകളില്‍ നിന്ന് 12 റണ്‍സെടുത്ത രാഹുല്‍ പുറത്തായി. വിരാട് കോലി നന്നായി തുടങ്ങിയത് ഇന്ത്യയ്‌ക്ക് ഊര്‍ജമേകി.
കോലി 63 പന്തുകളില്‍ 51
കോലിയെ സാക്ഷിയാക്കി ധവാന്‍ അര്‍ധസെഞ്ച്വറി കുറിയ്‌ക്കുകയുണ്ടായി. 51 പന്തുകളില്‍ നിന്നാണ് താരം 50 റണ്‍സെടുത്തത്. തുടര്‍ന്ന് കോലിയും അര്‍ധസെഞ്ച്വറി കുറിച്ചു. അങ്ങനെ, സ്‌കോര്‍ 18.3 ഓവറില്‍ 100 കടന്നു. പത്തുഫോറുകളുടെ അകമ്പടിയോടെയാണ് ധവാന്‍ 79 റണ്‍സെടുത്തത്. 63 പന്തുകളില്‍ നിന്നാണ് കോലി 51 റണ്‍സെടുത്തത്. കോലിയുടെ ഏകദിനത്തിലെ 63-ാം അര്‍ധസെഞ്ച്വറിയാണിത്.
ശ്രേയസ് അയ്യര്‍ 17 റണ്‍സാണെടുത്തത്. ഋഷഭ് പന്തിനെ ഡി കോക്ക് സ്റ്റംപ് ചെയ്‌താണ് പുറത്താക്കിയത്. 22 പന്തുകളില്‍ നിന്ന് 16 റണ്‍സാണ് താരമെടുത്തത്. എന്‍ഗിഡി എറിഞ്ഞ 48-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ഫോറും സിക്‌സുമടിച്ച് ശാര്‍ദുല്‍ കത്തിക്കയറുകയുണ്ടായി. ശാര്‍ദുലും ബുംറയുമാണ് ടീമിനെ 250 കടക്കാന്‍ സഹായിച്ചത്.
ഡ്യൂസന്‍റെ സെഞ്ച്വറി 83 പന്തില്‍
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ബാവുമയും മധ്യനിര താരം റാസി വാൻ ഡെർ ഡുസ്സെനും തകർപ്പൻ സെഞ്ച്വറികള്‍ നേടി. ഈ പിൻബലത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ കണ്ടെത്തിയത്. തുടക്കത്തില്‍ മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായെങ്കിലും കരുതലോടെ കളിച്ചാണ് ബാവുമയും വാൻ ഡെർ ഡ്യൂസനും ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. ഡ്യൂസനായിരുന്നു കൂടുതല്‍ ആക്രമണകാരി. 83 പന്തിലാണ് ഡ്യൂസൻ സെഞ്ച്വറി തികച്ചത്.
143 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെ 110 റൺസെടുത്ത് ബാവുമ പുറത്തായി. ഡ്യൂസനുമായി ചേർന്ന് നാലാം വിക്കറ്റില്‍ 204 റൺസിന്‍റെ കൂട്ടുകെട്ടാണ് ബാവുമ പടുത്തുയർത്തിയത്. 96 പന്തില്‍ നാല് സിക്‌സും ഒൻപത് ഫോറും അടക്കം 129 റൺസുമായി വാൻഡെർ ഡ്യൂസൻ പുറത്താകാതെ നിന്നു.
രണ്ട് റൺസുമായി ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. ക്വിന്‍റൺ ഡി കോക്ക് ( 27), ജാനെമൻ മലൻ ( 6), എയ്‌ഡൻ മർക്രാം (4) എന്നിവരാണ് ആദ്യം പുറത്തായ ബാറ്റർമാർ. ഇന്ത്യയ്ക്ക് വേണ്ടി ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവി അശ്വിൻ ഒരു വിക്കറ്റ് നേടി.